ശ്രീനഗർ: തന്നെ ലെഫ്റ്റനന്റ് ഗവര്‍ണറായി നിയമിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ വെറും ‘അഭ്യൂഹങ്ങള്‍’ മാത്രമാണെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഗുലാം നബി ആസാദ്.
കോൺഗ്രസ് വിട്ടതിനു പിന്നാലെ രൂപീകരിച്ച ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടിയുടെ (ഡിപിഎപി) സ്ഥാപകദിനത്തില്‍ ഒരു റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കവേയാണു പ്രചരിക്കുന്ന അഭ്യൂഹങ്ങളിൽ ഗുലാം നബി ആസാദ് വ്യക്തത വരുത്തിയത്.
“അടുത്ത ലഫ്.ഗവർണറാകാൻ ഗുലാം നബി ആസാദ് പോവുകയാണെന്നു പുതിയൊരു കിംവദന്തിയുണ്ട്. ഇത്തരം വ്യാജപ്രചാരണങ്ങൾ വിശ്വസിക്കരുതെന്ന് ഞാൻ ജനങ്ങളോട് അഭ്യർഥിക്കുകയാണ്. ജോലിതേടിയല്ല ഞാൻ ജമ്മു കശ്മീരിലെത്തിയിരിക്കുന്നത്. എനിക്ക് ജനങ്ങളെ സേവിക്കണം. രണ്ടു കേന്ദ്രമന്ത്രിസ്ഥാനം വേണ്ടെന്നുവച്ചാണു ഞാൻ 2005ൽ ജമ്മു കശ്മീരിൽ മുഖ്യമന്ത്രിയായി എത്തുന്നത്,” ഗുലാം നബി ആസാദ് വിശദീകരിച്ചു.