ന്യൂഡല്‍ഹി: ദക്ഷിണേന്ത്യയിലെ ഹിന്ദു ക്ഷേത്രങ്ങള്‍ സര്‍ക്കാരുകള്‍ കയ്യടിക്കിവച്ച് കൊള്ളയടിക്കുകയാണ്. അവ ഹിന്ദുക്കള്‍ക്ക് തിരിച്ചു നല്‍കുമോ എന്ന് പ്രധാനമന്ത്രിയുടെചോദ്യം. ന്യൂനപക്ഷ സ്ഥാപനങ്ങളുടെ സ്വത്ത് നിയമത്തിനു കീഴില്‍ കൊണ്ടുവന്ന് കൈകാര്യം ചെയ്യാത്തത് എന്തുകൊണ്ടാണ്? ന്യൂനപക്ഷ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത്, ഭൂരിപക്ഷം വരുന്ന ഹിന്ദുക്കളുടെ സ്ഥാപനങ്ങള്‍ അവര്‍ക്ക് വിട്ടുകൊടുക്കകുയാണ് വേണ്ടത് . മോദി പറഞ്ഞു. തെലങ്കാനയില്‍ ബിജെപി റാലിയില്‍ പ്രസംഗിക്കുമ്പോഴാണ് മോദി ഇത്തരത്തില്‍ പ്രസംഗിച്ചത്.
കഴിഞ്ഞ ദിവസം ഛത്തീസ് ഗഢില്‍ പ്രസംഗിക്കുമ്പോള്‍ കോണ്‍ഗ്രസ് രാജ്യത്തെ ഹിന്ദുക്കളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകകയാണെന്ന് മോദി ആരോപിച്ചിരുന്നു. രാജ്യത്തെ വിഭവങ്ങളും ആനുകൂല്യങ്ങളും ജനസംഖ്യയ്ക്ക് അനുസരിച്ച് നല്‍കണമെന്നാണല്ലോ കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. രാജ്യത്തെ ഭൂരിപക്ഷം വരുന്ന ഹിന്ദുക്കളുടെ ക്ഷേത്രങ്ങള്‍ സര്‍ക്കാരുകള്‍ പിടിച്ചു വച്ച് കൈകാര്യം ചെയ്യുകയാണ്. അത് ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കണം.
ജനസംഖ്യാ ആനുപാതികമായി വീതം വച്ച് രാജ്യത്തെ മുസിലംകള്‍ക്ക് ഇപ്പോളുള്ള അവകാശങ്ങള്‍ കൂടി ഇല്ലാതാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും മോദി പറഞ്ഞു. ഒരു വിദേശ രാജ്യവുമായി ഒന്നു ചേര്‍ന്ന് ഇന്ത്യയ്ക്ക് എതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുകയാണെന്ന് മോദി പറഞ്ഞു.