സംസ്ഥാനത്ത് ആദ്യമായി സ്വര്‍ണവില 47,000 കടന്നു, മൂന്നാഴ്ചകൊണ്ട് 3000 രൂപയുടെ വര്‍ദ്ധനവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. സ്വര്‍ണവില ഇന്ന് ആദ്യമായി 47000 കടന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 47,080 രൂപയാണ്. പവന് 320 രൂപ വര്‍ധിച്ചതിന് പിന്നാലെയാണ് വില 47000 കടന്നത്. ഏകദേശം 3000 രൂപയാണ് മൂന്നാഴ്ച്ചയ്ക്കിടെ വര്‍ധിച്ചത്.

40 രൂപയാണ് ഗ്രാമിന് വര്‍ധിച്ചത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5885 രൂപയാണ്. കഴിഞ്ഞ മാസം 13 മുതല്‍ സ്വര്‍ണത്തിന്റെ വില ക്രമേണ ഉയരുകയാണ്. അന്ന് സ്വര്‍ണത്തിന് വില 44,360 രൂപയായിരുന്നു. ഹമാസ്- ഇസ്രയേല്‍ യുദ്ധം, ആഗോള സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ ഘടകങ്ങളാണ് സ്വര്‍ണ വില കുതിക്കാന്‍ കാരണമാകുന്നത്.