
കൊച്ചി: കുതിച്ചുയര്‍ന്നു റെക്കോര്‍ഡിട്ട സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിനവും ഇടിവ് രേഖപ്പെടുത്തിയത് സാധാരണക്കാര്‍ക്ക് ആശ്വാസമാകുകയാണ്. പവന് 50,000 വരെ ഉയര്‍ന്നേക്കാം എന്ന നിലയിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണ്ണവിലയില്‍ കുതിപ്പുണ്ടായത്. എന്നാല്‍ കുതിച്ചുയര്‍ന്ന അതേ വേഗത്തില്‍ തന്നെയാണ് ഇടിവുമുണ്ടായത്. പവന് 320 രൂപയാണ് ഇന്നു കുറഞ്ഞത്.
ഇന്നലെ ഒറ്റയടിക്ക് പവന് 800 രൂപ കുറഞ്ഞിരുന്നു. രണ്ടു ദിവസം കൊണ്ടുണ്ടായത് 1120 രൂപയുടെ ഇടിവാണ്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 45,960 രൂപയാണ്. ഗ്രാമിന് 40 രൂപ താഴ്ന്ന് 5745 ആയി. കഴിഞ്ഞ ദിവസങ്ങളിലെ വിലനിലവാരം നോക്കുകയാണെങ്കില്‍ ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ഡിസംബര്‍ 1ന് രേഖപ്പെടുത്തിയ 46,160 രൂപയായിരുന്നു.
ഡിസംബര്‍ 2- 46760 രൂപ, ഡിസംബര്‍ 3- 46760 രൂപ, ഡിസംബര്‍ 4- 47,080 രൂപ, ഡിസംബര്‍ 5- 46,280 രൂപ എന്നിങ്ങനെയായിരുന്നു പിന്നീടുള്ള സ്വര്‍ണ്ണവില. ഇതില്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത് ഡിസംബര്‍ നാലിനാണ്, 47,080 രൂപ.