ന്യൂഡല്‍ഹി: സാംസങ് ഗാലക്‌സി ഫോണുകളുടെ ഉപയോക്താക്കള്‍ക്കായി പ്രത്യേക ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് കേന്ദ്രസര്‍ക്കാര്‍. പഴയതും പുതിയതുമായ സാംസങ് ഗാലക്‌സി ഫോണുകളെ ബാധിക്കുന്ന ഒന്നിലധികം സുരക്ഷാ പ്രശ്‌നങ്ങള്‍ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിന്റെ സുരക്ഷാ ഉപദേശം എത്തിയിരിക്കുന്നത്.
സുരക്ഷാ നിയന്ത്രണങ്ങള്‍ മറികടക്കാനും, സുപ്രധാന വിവരങ്ങളിലേക്ക് പ്രവേശനം ലഭിക്കാനും, ഉപകരണത്തിന്റെ നിയന്ത്രണം കൈക്കലാക്കാനും സാധിക്കും വിധം ഫോണുകളിലേക്ക് നുഴഞ്ഞുകയറാന്‍ തങ്ങള്‍ കണ്ടെത്തിയ പ്രശ്‌നങ്ങളിലൂടെ സാധിക്കുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
ഡിസംബര്‍ 13-ന് പുറപ്പെടുവിച്ച, സുരക്ഷാ അലേര്‍ട്ട് ആശങ്കയെ ഉയര്‍ന്ന അപകടസാധ്യതയുള്ളതായി തരംതിരിക്കുന്നു, നിലവിലുള്ള സാംസങ് ഉപയോക്താക്കള്‍ അവരുടെ ഫോണിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റമോ ഫേംവെയറോ ഉടനടി അപ്‌ഡേറ്റ് ചെയ്യേണ്ടതാണെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.