‘പോസ്റ്റർ സ്ഥാപിച്ചത് പൊലീസ്, നിര്‍ദേശം മുഖ്യമന്ത്രിയുടേത്’; രാജ്ഭവന്റെ പ്രസ്താവന

ന്യൂഡല്‍ഹി: കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ബാനറുകള്‍ ഉയര്‍ത്തിയതില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് രാജ്ഭവന്‍. തനിക്കെതിരെ പോസ്റ്റർ സ്ഥാപിച്ചത് പോലീസ് ആണെന്ന് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആരോപിച്ചു.  കേരളത്തിലെ ഭരണഘടനാ സംവിധാനത്തിന്റെ തകര്‍ച്ചയുടെ തുടക്കമാണിതെന്നും രാജ്ഭവന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ ആരോപിച്ചു.

സർവകലാശാല ക്യാമ്പസില്‍ ഗവര്‍ണര്‍ക്കെതിരായ ബാനറുകളുയര്‍ത്തിയതിനു പിന്നില്‍ പോലീസാണെന്നും ഇതിനു നിര്‍ദേശം നല്‍കിയത് മുഖ്യമന്ത്രി പിണറായി വിജയൻ ആണെന്നും രാജ്ഭവന്‍ ആരോപിച്ചു. ക്യാമ്പസിൽ ഗവർണർ താമസിച്ച ഗസ്റ്റ് ഹൗസിനു മുന്നിലാണ് കറുത്ത ബാനറുകളും പോസ്റ്ററുകളും സ്ഥാപിച്ചത്. മുഖ്യമന്ത്രിയുടെ അറിവില്ലാതെ ഇതൊന്നും സംഭവിക്കുമെന്ന് ഗവര്‍ണര്‍ കരുതുന്നില്ലെന്നും കേരളത്തിലെ ഭരണഘടനാസംവിധാനത്തിന്റെ തകര്‍ച്ചയുടെ തുടക്കമാണിതെന്നുമാണ് രാജ് ഭവന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

കാലിക്കറ്റ് സര്‍വകലാശാല കാമ്പസില്‍ തനിക്കെതിരെ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ ബാനറുകള്‍ പോലീസിനെക്കൊണ്ടാണ് ഗവര്‍ണര്‍ അഴിപ്പിച്ചത്. എസ്എഫ്‌ഐക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചുകൊണ്ടും പോലീസിനോട് കയര്‍ത്തുകൊണ്ടുമാണ് ഞായറാഴ്ച രാത്രിയോടെ ഗവര്‍ണര്‍ ബാനറുകള്‍ അഴിപ്പിക്കാന്‍ നേരിട്ട് രംഗത്തിറങ്ങിയത്.

More Stories from this section

family-dental
witywide