ഗവർണർ അഴിപ്പിച്ച ബാനർ വീണ്ടും കെട്ടി എസ്എഫ്ഐ, ഒന്നല്ല മൂന്ന്

മലപ്പുറം: കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർ അഴിച്ചുമാറ്റിച്ച ബാനർ വീണ്ടും കെട്ടി എസ്എഫ്ഐ പ്രവർത്തകർ. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയുടെ നേതൃത്വത്തിൽ പ്രതിഷേധവുമായെത്തിയ പ്രവർത്തകർ പൊലീസ് ബാരിക്കേഡിന് മുകളിൽ കയറിയാണ് ബാനർ സ്ഥാപിച്ചത്. മൂന്ന് ബാനറുകളാണ് എസ്എഫ്ഐ സ്ഥാപിച്ചത്. ഗവർണർ അനുകൂല ബാനറുകൾ കത്തിക്കുകയും ചെയ്തു.

ഗവർണർക്കെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് ബാനർ കെട്ടിയത്. തടയാൻ ശ്രമിച്ച പൊലീസും എസ്എഫ്ഐ പ്രവർത്തകരും വാക്കേറ്റമുണ്ടായി. ഗവര്‍ണറുടെ കോലവും കത്തിച്ചു.

മലപ്പുറം എസ്.പിയുടെ സാന്നിധ്യത്തിലാണ് പോലീസുകാര്‍ മൂന്ന് കൂറ്റന്‍ ബാനറുകള്‍ അഴിച്ചുമാറ്റിയത്. ഇപ്പോള്‍തന്നെ ബാനറുകള്‍ അഴിച്ചുമാറ്റണമെന്നും അല്ലെങ്കില്‍ നിങ്ങള്‍ മറുപടി പറയേണ്ടിവരുമെന്നും എസ്.പിക്ക് ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കിയതോടെയാണ് നടപടി.

‘സംഘി ചാൻസലർ വാപ്പസ് ജാവോ’ എന്ന് കറുത്ത തുണിയിൽ എഴുതിയ ബാനറാണ് എസ്എഫ്ഐ കാലിക്കറ്റ് സർവകലാശാലയിൽ പ്രദർശിപ്പിച്ചിരുന്നത്. കോഴിക്കോട്ടെ വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം സർവകലാശാലയിൽ തിരിച്ചെത്തിയപ്പോഴാണ് ഗവർണർ കാമ്പസിലെ ബാനർ കണ്ടത്. ഇതോടെ ഉടൻ ഇത് നീക്കാൻ ഗവർണർ ഉദ്യോഗസ്ഥരോടും സർവകലാശാല അധികൃതരോടും ആവശ്യപ്പെടുകയായിരുന്നു.

More Stories from this section

family-dental
witywide