ബില്ലുകൾ തടഞ്ഞുവച്ചുകൊണ്ട് ഗവർണർക്ക് നിയമസഭയെ മറികടക്കാനാകില്ല: പഞ്ചാബ് കേസിൽ സുപ്രീംകോടതി

ഡൽഹി: ബില്ലുകള്‍ തടഞ്ഞുവെച്ചുകൊണ്ട് ഗവര്‍ണര്‍ക്ക് നിയമസഭയെ മറിടക്കാനാവില്ലെന്നും സംസ്ഥാനത്തിൻ്റെ നിയമനിർമാണം തടസ്സപ്പെടുത്താൻ ആകില്ല എന്നും സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് സുപ്രധാന വിധി. നിയമസഭ വീണ്ടും ബില്ലുകള്‍ പാസാക്കിയാല്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ക്ക് ഉത്തരവാദിത്തമുണ്ട്. പഞ്ചാബ് ഗവർണർക്ക് എതിരെ സംസ്ഥാന സർക്കാർ നൽകിയ കേസിലെ വിധിയിലാണ് സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയത്.

യഥാർഥ അധികാരം തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കാണെന്നും ഗവർണരുടെ അധികാരം പ്രതീകാത്മകം മാത്രമാണെന്നും വിധിയിൽ പറയുന്നുണ്ട്. ഗവർണർക്ക് വിയോജിപ്പുണ്ടെങ്കിൽ വീണ്ടും പരിഗണിക്കാനായി തിരിച്ചയക്കണമെന്ന് വിധിയിൽ വ്യക്തമാക്കുന്നുണ്ട്. തിരഞ്ഞെടുപ്പിലൂടെയല്ലാതെ സംസ്ഥാനത്തിൻ്റെ തലവനായ ഗവർണർക്ക് ജനവിധിയിലൂടെ തിരഞ്ഞെടുക്കപ്പെട്ട നിയമസഭയുടെ പ്രവർത്തനത്തെ വീറ്റോ ചെയ്യാൻ സാഹചര്യമുണ്ടാവരുത്. അങ്ങനെ സംഭവിച്ചാൽ അത് ജനാധിപത്യത്തിൻ്റെ അടിസ്ഥാന നിയമത്തിനു വിരുദ്ധമാണ് – കോടതി നിരീക്ഷിച്ചു.

Governor cannot override Legislative Assembly by withholding bills Supreme Court verdict in Punjab case

More Stories from this section

family-dental
witywide