ഓണ്‍ലൈന്‍ വായ്പാ തട്ടിപ്പ്; 100 വിദേശ വെബ്സൈറ്റുകള്‍ക്ക് രാജ്യത്ത് വിലക്ക്

ന്യഡല്‍ഹി: ഓണ്‍ലൈന്‍ ആപ്പുകളില്‍ നിന്ന് വായപയെടുത്ത് നിരവധിയാളുകള്‍ കുടുങ്ങിയ സാഹചര്യത്തില്‍ നിക്ഷേപ, വായ്പാ തട്ടിപ്പുകള്‍ ലക്ഷ്യമിടുന്ന നൂറ് വെബ് സൈറ്റുകള്‍ക്ക് രാജ്യത്ത് നിരോധനമേര്‍പ്പെടുത്തി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. വിദേശരാജ്യങ്ങളുടെ നിയന്ത്രണത്തിലുള്ള നൂറോളം നിക്ഷേപ തട്ടിപ്പ് വെബ്‌സൈറ്റുകള്‍ക്കെതിരെയാണ് കേന്ദ്രസര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിച്ചിരിക്കുന്നത്.

വായ്പാത്തട്ടിപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തി കണ്ടെത്തിയ സൈറ്റുകളാണ് പൂട്ടിയത്. സ്ത്രീകളേയും വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരേയും ജോലിയില്ലാത്ത യുവാക്കളേയുമാണ് ഇത്തരം ഏജന്‍സികള്‍ ലക്ഷ്യമിട്ടിരുന്നതെന്ന് ഇന്ത്യന്‍ സൈബര്‍ ക്രൈം കോഡിനേഷന്‍ സെന്റര്‍ അറിയിച്ചു. ഇത്തരം സൈറ്റുകള്‍ രാജ്യത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അന്വേഷണ ഏജന്‍സികളെ വഴിതെറ്റിക്കാന്‍ നിരവധി അക്കൗണ്ടുകളുമായി ഈ വെബ്‌സൈറ്റുകള്‍ ബന്ധിപ്പിച്ചിരിക്കുന്നതായി കണ്ടെത്തി. ഒരു അക്കൗണ്ടില്‍ നിന്ന് പണം മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റി അന്വേഷണ ഏജന്‍സികളെ വഴിതെറ്റിക്കാനുള്ള ശ്രമമാണ് ഇവര്‍ നടത്തിയിരുന്നത്. തുടര്‍ന്ന് പണം ക്രിപ്‌റ്റോ കറന്‍സിയിലേക്ക് മാറ്റി തട്ടിയെടുക്കുന്ന രീതിയാണ് ഇത്തരം സൈറ്റുകള്‍ സ്വീകരിച്ചിരുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

More Stories from this section

family-dental
witywide