കൊല്‍ക്കത്ത : മണിപ്പുര്‍ കലാപത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഏകപക്ഷീയമായി മെയ്തെയ് വിഭാഗത്തിന്റെ കൂടെ നിന്ന് എന്ന് എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട്. ഇംഫാലിലെ പത്രങ്ങള്‍ നിരവധി വ്യാജ വാര്‍ത്തകള്‍ ചമച്ചെന്നും കുക്കി വിഭാഗത്തിന് എതിരായി വികാരം സൃഷ്ടിച്ചെന്നും സമിതി കണ്ടെത്തി.
വ്യാജവാര്‍ത്തകള്‍ സംബന്ധിച്ച് കരസേനയുടെ ദിമാപൂര്‍ സ്പിയര്‍ കോര്‍ എഡിറ്റേഴ്സ് ഗില്‍ഡിന് കത്ത് എഴുതിയിരുന്നു. തുടര്‍ന്നാണ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ സീമ ഗുഹ, സ‍്ഞയ് കപൂര്‍,ഭരത് ഭൂഷണ്‍ എന്നിവരടങ്ങിയ സമിതിയെ എഡിറ്റേഴ്സ് ഗില്‍ ഡ് അന്വേഷണത്തിന് നിയോഗിച്ചത്.
കലാപത്തിനു മുമ്പുതന്നെ കുക്കിവിരുദ്ധ നിലപാടായിരുന്നു സര്‍ക്കാരിന്. കുക്കികളെ അനധികൃത കുടിയേറ്റക്കാരെന്നും പോപ്പിക്കൃഷിക്കാരെന്നും മുദ്രകുത്തി രാഷ്ട്രീയ മുതലെടുപ്പു നടത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചു. ഹില്‍ ഏരിയ കമ്മിറ്റി ആക്ടിന് വിരുദ്ധമായി ഗോത്രമേഖലയില്‍ സംരക്ഷിത വനങ്ങള്‍ പ്രഖ്യാപിച്ചു അവരെ കുടിയിറക്കാന്‍ തുടങ്ങി. ഇംഫാല്‍ താഴ് വരയില്‍ മാത്രം പ്രത്യേക സൈനിക അധികാര നിയമം പിന്‍വലിച്ചു. കുക്കികളെ അസം റൈഫിള്‍സ് സഹായിക്കുകയാണെന്ന ഇംഫാല്‍ പത്രങ്ങളിലെ റിപ്പോര്‍ട്ട് തെറ്റാണെന്നും സമിതി വിലയിരുത്തി. ഇംഫാലിലെ മാധ്യമങ്ങള്‍ പൂര്‍ണമായും മെയ്തെയ് മാധ്യമങ്ങളായി മാറി. എഡിറ്റര്‍മാര്‍ പരസ്പരം ചര്‍ച്ച ചെയ്ണ്താണ് വാര്‍ത്തകള്‍ തീരുമാനിച്ചിരുന്നത്. കുക്കി അനുകൂല വാര്‍ത്തകള്‍ അവര്‍ തമസ്കരിച്ചു. മണിപ്പൂര്‍ കമാന്‍ഡോകളും കലാപത്തില്‍ പങ്കെടുത്തു എന്ന് സമിതി റിപ്പര്‍ട്ടില്‍ പറയുന്നു.
govt partisan fake news in Manipur media deepened divide says editors Guild