യുവാവിൻ്റെ ബന്ദി നാടകം; ജർമനിയിലെ ഹാംബുർഗ് വിമാനത്താവളം 18 മണിക്കൂർ അടച്ചിട്ടു

ഫ്രാങ്ക്ഫർട്ട് : ഭാര്യയുമായുള്ള ഒരു യുവാവിൻ്റെ വഴക്കിന് വില കൊടുക്കേണ്ടി വന്നത് ആയിരക്കണക്കിന് വിമാനയാത്രക്കാർക്ക്. ജർമനിയിലെ ഹാംബുർഗിലാണ് സംഭവം.

ഭാര്യയുമായി വഴക്കിട്ട് നാലു വയസ്സുകാരി മകളുമായി വിമാനത്താവളത്തിൻ്റെ സുരക്ഷാ വേലി തകർത്ത് കാറോടിച്ച് കയറ്റിയ യുവാവാണ് എല്ലാവരേയും ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തിയത്. 18 മണിക്കൂർ വിമാനത്താവളം അടച്ചിട്ടു. ഒടുവിൽ ഇയാളെ അനുനയിപ്പിച്ചു. കുട്ടിയും സുരക്ഷിതയാണ്.

ശനിയാഴ്ച രാത്രിയോടായാണ് സംഭവത്തിന് തുടക്കം. കുഞ്ഞിനെ വിട്ടുകിട്ടുന്നതുമായി ബന്ധപ്പെട്ട് ഭാര്യയുമായി വഴക്കിട്ട മുപ്പത്തഞ്ചുകാരൻ കുഞ്ഞുമായി വിമാനത്താവളത്തിന്റെ സുരക്ഷാവേലി തകർത്ത് കാറോടിച്ച് ഉള്ളിൽ കയറി തുർക്കി എയർലൈൻസ് വിമാനത്തിന് സമീപം നിലയുറപ്പിച്ചു. പോകും വഴി ഇയാൾ വെടിയുതിർക്കുകയും പെട്രോൾ ബോംബ് എറിയുകയും ചെയ്യുന്നുണ്ടായിരുന്നു. കുഞ്ഞ് ഇയാൾക്ക് സമീപം ഉണ്ടായിരുന്നതിനാൽ വളരെ ശ്രദ്ധിച്ചാണ് അധികൃതർ നീങ്ങിയത്. ഏതാണ്ട് 18 മണിക്കൂർ എടുത്തു ഇയാളെ അനുനയിപ്പിക്കാൻ. 17 വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. 286 സർവീസുകൾ മുടങ്ങിയതായി അധികൃതർ അറിയിച്ചു. 34500 യാത്രക്കാർക്ക് ഇതുമൂലം യാത്ര മുടങ്ങി.

യുവാവിനെ ബലപ്രയോഗമൊന്നുമില്ലാതെ തന്നെ കീഴ്പ്പെടുത്താൽ സാധിച്ചെന്നും ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണെന്നും അധികൃതർ അറിയിച്ചു.

Hamburg airport hostage standoff over, suspect arrested, police say

More Stories from this section

family-dental
witywide