ഏഷ്യൻ ​ഗെയിംസ്: ഇന്ത്യക്ക് ‘വെള്ളി’ത്തുടക്കം, ഷൂട്ടിങ്ങിലും തുഴച്ചിലിലും മെഡല്‍

ഹാങ്ചൗ: 19-ാമത് ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽവേട്ട ആരംഭിച്ചു. ഷൂട്ടിങ്ങിൽ ഇന്ത്യൻ വനിതാ ടീം വെള്ളിമെഡൽ നേടി. 10 മീറ്റർ എയർ റൈഫിളിലാണ് നേട്ടം. മേഹുലി ഘോഷ്, ആഷി ചൗക്‌സി, റമിത എന്നിവരടങ്ങിയ ടീമാണ് മെഡൽ നേടി അഭിമാനമായത്. ചൈനയ്ക്കാണ് സ്വർണം. തുഴച്ചിലിലും ഇന്ത്യ വെള്ളി മെഡൽ നേടി.

ഷൂട്ടിങ്ങില്‍ 1886 ആണ് ഇന്ത്യയുടെ സ്‌കോര്‍. റമിത 631.9 സ്‌കോര്‍ ചെയ്തപ്പോള്‍ മെഹുലി, ആഷി എന്നിവര്‍ യഥാക്രമം 630.8, 623.3 എന്നിങ്ങനെ സ്‌കോര്‍ കണ്ടെത്തി. ചൈനയ്ക്കാണ് സ്വര്‍ണം.

അർജുൻ ലാൽ-അരവിന്ദ് സഖ്യത്തിനാണ് ലൈറ്റ് വെയ്റ്റ് ഡബിൾ സ്കൾസിൽ വെള്ളി മെഡൽ കിട്ടിയത്. ഇന്ന് 31 ഫൈനലുകള്‍ നടക്കും. നീന്തലിലും തുഴച്ചിലിലും ഏഴുവീതവും, ജൂഡോയിലും മോഡേണ്‍ പെന്റാത്തലണിലും നാല് വീതവും ഫെന്‍സിങ്ങിലും തായ്ക്വാണ്ടോയിലും ഷൂട്ടിങ്ങിലും വുഷുവിലും രണ്ട് വീതവുമാണ് മത്സരങ്ങൾ.

ഫുട്‍ബോളിൽ പ്രീക്വാർട്ടർ ഉറപ്പിക്കാൻ ഇന്ത്യ ഇന്നിറങ്ങും. 655 താരങ്ങള്‍ ഉള്‍പ്പെടുന്ന വലിയ നിരയെയാണ് ഇന്ത്യ ചൈനയിലെ ഹാങ്ചൗവിൽ നടക്കുന്ന ഏഷ്യന്‍ ഗെയിംസിനായി അയച്ചിട്ടുള്ളത്.

More Stories from this section

family-dental
witywide