‘ഒരു പരിധി വയ്ക്കാന്‍ പ്രയാസമാണ്’: ഇന്ത്യ- യുഎസ് ബന്ധത്തെക്കുറിച്ച് എസ്. ജയശങ്കര്‍

വാഷിങ്ടൺ ഡിസി: ഇന്ത്യ- യുഎസ് ബന്ധത്തിന് ഒരു പരിധി വയ്ക്കുന്നത് ബുദ്ധിമുട്ടാണെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ഇരുരാജ്യങ്ങളും ഇപ്പോള്‍ പരസ്പരം കാണുന്നത് അനുയോജ്യവും സൗകര്യപ്രദവുമായ പങ്കാളികളായാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വാഷിങ്ടൺ ഡിസിയിലെ ഒരു ചടങ്ങില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു എസ്. ജയശങ്കര്‍.

‘എന്നോട് പലപ്പോഴും ചോദിക്കാറുണ്ട്, ഈ ബന്ധം (ഇന്ത്യ-യുഎസ്) എവിടേക്കാണ് പോകുന്നതെന്ന്. ഇപ്പോള്‍ അതിന് ഒരു പരിധിവയ്ക്കാനോ അതിനെ നിര്‍വചിക്കാനോ പ്രതീക്ഷകള്‍ പ്രകടിപ്പിക്കാന്‍ പോലുമോ പ്രയാസമാണ്, കാരണം എല്ലാ വിധത്തിലും ഈ ബന്ധം പ്രതീക്ഷകള്‍ക്കപ്പുറമാണ്. അതുകൊണ്ടാണ് ഇന്ന് നമ്മള്‍ അതിനെ നിര്‍വചിക്കാന്‍ പോലും ശ്രമിക്കാത്തത്. യഥാര്‍ഥത്തില്‍ ആ ബന്ധത്തിന്റെ തോത് ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്,’ ജയശങ്കര്‍ പറഞ്ഞു.

യുഎസിലെത്തിയ ജയശങ്കര്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍, മുതിര്‍ന്ന അംഗങ്ങള്‍, വ്യവസായികള്‍, തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയും അമേരിക്കയും ഒരുമിച്ച് പ്രവര്‍ത്തിക്കുകയെന്നത് വളരെ അത്യാവശ്യമാണെന്നും അമേരിക്കയെക്കുറിച്ച് നന്നായി ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്ന പങ്കാളികള്‍ രാജ്യത്തിന്റെ താത്പര്യമാണെന്നും അദ്ദേഹം പറഞ്ഞു.

More Stories from this section

family-dental
witywide