പലസ്തീന്‍-അമേരിക്കന്‍ മോഡല്‍ ബെല്ല ഹദീദിനെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്ത് നിന്ന് മാറ്റി ഫാഷന്‍ ബ്രാന്‍ഡായ ഡിയോര്‍

ആഡംബര ഫാഷന്‍ ബ്രാന്‍ഡായ ഡിയോര്‍ തങ്ങളുടെ ബ്രാന്‍ഡ് അംബാസിഡറായിരുന്ന പലസ്തീനിയന്‍-അമേരിക്കന്‍ മോഡല്‍ ബെല്ല ഹദീദിനെ ഒഴിവാക്കിയതായി വാര്‍ത്ത. ദീര്‍ഘകാലം ഡിയോറിന്റെ മോഡലായിരുന്ന ബെല്ല ഹദീദിനെ ഒഴിവാക്കി പകരം ഇസ്രായേല്‍ മോഡലായ മെയ് ടാഗറിനെ തിരഞ്ഞെടുത്തതായാണ് സോഷ്യല്‍മീഡിയയില്‍ വാര്‍ത്ത പ്രചരിക്കുന്നത്. ഡിയോറിന്റെ ഏറ്റവും പുതിയ പരസ്യ ക്യാംപയിനില്‍ മെയ് ടാഗറാണ് മോഡലായെത്തിയിരിക്കുന്നത്.

2016 മുതല്‍ ഡിയോറിന്റെ മോഡലായിരുന്ന ബെല്ല ഹദീദിനെ മാറ്റിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ ഡിയോറിനെതിരെ സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം ശക്തമാകുകയാണ്. ‘ബോയ്കോട്ട് ഡിയോര്‍’ എന്നുള്ള ഹാഷ്ടാഗുകള്‍ എക്‌സില്‍ ട്രെന്‍ഡിംഗിലാണ്. ഡിയോറിന്റെ ഈ തീരുമാനം ബ്രാന്‍ഡ് മാറിച്ചിന്തിക്കുന്ന കാര്യം പുനഃപരിശോധിക്കാന്‍ തങ്ങളെ പ്രേരിപ്പിക്കുമെന്ന് ആളുകള്‍ കമന്റ് ചെയ്തു. നിലവില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ ആ ബ്രാന്‍ഡിനെക്കുറിച്ച് എല്ലാം നിങ്ങളോട് പറയുന്നുവെന്ന് മറ്റു ചിലര്‍ കമന്റ് ചെയ്തു.

ഇസ്രയേല്‍-ഹമാസ് യുദ്ധം ആരംഭിച്ചതിനു പിന്നാലെയാണ് മോഡലിനെ മാറ്റിയെന്ന റിപ്പോര്‍ട്ട് പുറത്തു വന്നത്. പലസ്തീന് പിന്തുണ പ്രഖ്യാപിച്ച ബെല്ല ഹദീദ് ഇസ്രയേല്‍ നയങ്ങളെ നിരന്തരം വിമര്‍ശിച്ചിരുന്നു. ബെല്ല ഹദീദോയുടെ പിതാവ് പലസ്തീന്‍കാരനാണ്. ഡിയോറില്‍ നിന്നുള്ള പിന്മാറ്റത്തെക്കുറിച്ച് ബെല്ല ഹദീദ് ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം ബെല്ല ഹദീദിന് പകരമായി വന്ന 24കാരിയായ മെയ്ടാഗര്‍ ഇസ്രയേല്‍ സ്വദേശിയാണ്. ജിയോര്‍ജിയോ അര്‍മാനി, ലൂയി വിറ്റണ്‍, വിക്ടോറിയ സീക്രട്ട് തുടങ്ങി നിരവധി അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ മോഡലായിരുന്നു. ഇസ്രായേലി പട്ടണമായ ഗനേയ് ടിക്വയിലാണ് മെയ്ടാഗര്‍ വളര്‍ന്നത്.

https://www.instagram.com/p/CzJpvEONV8C/?utm_source=ig_embed&utm_campaign=embed_video_watch_again

More Stories from this section

family-dental
witywide