നമുക്ക് കൈകോർക്കാം, പ്രജോപ് ജീവിതത്തിലേക്ക് തിരികെ വരട്ടെ

ഒരു ബഹിരാകാശ ശാസ്ത്രജ്ഞനാകണമെന്നായിരുന്നു പ്രജോപിൻ്റെ സ്വപ്നം. അതിനെ പിന്തുടർന്ന് അവനെത്തിയത് യുഎസ് സ്പേസ് ഏജൻസിയായ നാസ സന്ദർശിക്കാൻ. കുവൈറ്റിലെ ഇന്ത്യൻ ഇന്ത്യൻ സെൻട്രൽ സ്കൂൾ വിദ്യാർത്ഥിയായ പ്രജോബ് സഹപാഠികൾക്കും , അധ്യാപകർക്കൊപ്പവുമാണ് നാസ സന്ദർശിക്കാനെത്തിയത് .തമിഴ്‌നാട് വള്ളിയൂർ സ്വദേശിയായ പ്രജോബ് മാതാപിതാക്കൾക്കും , സഹോദരനും ഒപ്പമാണ് കുവൈറ്റിൽ കഴിഞ്ഞിരുന്നത്.

പക്ഷേ വിധി ആ മിടുമിടുക്കനായ വിദ്യാർഥിക്കായി കരുതി വച്ചത് മറ്റൊന്നായിരുന്നു. അമേരിക്കയിൽ വച്ചുണ്ടായ ഒരപകടത്തിൽ അവൻ വീണുപോയി. ഫ്ളോറിഡയിലെ കിസിമ്മിയിലുള്ള ഒരു ഹോട്ടലിലെ നീന്തൽ കുളത്തിൽ വീണു പരുക്കേറ്റ പ്രജോപ് ഇപ്പോൾ വെൻ്റിലേറ്ററിൻ്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. കുവൈത്തിലായിരുന്നു ഈ പതിനെട്ടുകാരൻ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കുമൊപ്പം ജീവിച്ചിരുന്നുത്. അതീവ ഗുരുതരമാണ് കുട്ടിയുടെ അവസ്ഥ . കുവൈത്തിൽ നിന്ന് അവൻ്റെ മാതാപിതാക്കളും സഹോദരനും ഓർലാൻ്റോയിൽ എത്തിയിട്ടുണ്ട്.

അന്യ രാജ്യത്ത് സഹായിക്കാനാരുമില്ലാതെ നിസ്സഹായരായി നിൽക്കുന്ന ആ കുടുംബത്തെ ഒന്നോർത്തു നോക്കൂ. എന്തൊക്കെ സ്വപ്നങ്ങളുമായി ആയിരിക്കും ആ അച്ഛനും അമ്മയും ആ മിടുക്കൻ കുട്ടിയെ വളർത്തിയത്. എന്തെങ്കിലും അൽഭുതം സംഭവിക്കുമെന്നാണ് മാതാപിതാക്കളുടേയും അവനെ സ്നേഹിക്കുന്നവരുടേയും പ്രതീക്ഷ. ഫ്ളോറിഡ സെലിബ്രേഷനിലെ അഡ്വൻ്റ് ഹെൽത് ഹോസ്പിറ്റലിലാണ് പ്രജോപ് ഇപ്പോൾ കഴിയുന്നത്. എയർആംബുലൻസിൽ അവനെ തമിഴ് നാട്ടിലേക്ക് എയർലിഫ്റ്റ് ചെയ്യാനാണ് പദ്ധതി. ഇതിനെല്ലാം ഭാരിച്ച ചെലവു വരും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനുമായും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായും ബന്ധപ്പെട്ടിട്ടുണ്ട്.

പ്രജോപിന് ജീവിതത്തിലേക്ക് മടങ്ങിവരാൻ നമുക്ക് ഒരു കൈത്താങ്ങ് നൽകാം. ‘Have a heart for Prajop’ എന്ന ധനസാഹായ ക്യാംപെയ്നൊപ്പം നമുക്കും കൈകോർക്കാം. നിങ്ങൾ നൽകുന്ന എന്തു സഹായവും ഈ പ്രതിസന്ധി ഘട്ടത്തിൽ അങ്ങേയറ്റം വിലമതിക്കുന്നതാണ്. അത് വലിയ അനുഗ്രഹമായി കണക്കാക്കുമെന്ന് അമേരിക്കയിലുള്ള പ്രജോപിന്റെ സുഹൃത്തുക്കൾ അറിയിച്ചു. gofund.me വഴി സഹായം നൽകാം.

Click to support

https://gofund.me.com/f241b50d

have a heart for Prajop campaign

More Stories from this section

family-dental
witywide