കൊച്ചി:പ്ലസ്ടു കോഴ വിവാദത്തെ തുടർന്ന് മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജിയുടെ വീട്ടിൽ നിന്നു പിടിച്ചെടുത്ത പണം തിരികെ നൽകാൻ ഹൈക്കോടതി ഉത്തരവ്. കണ്ണൂരിലെ വീട്ടിൽനിന്ന് വിജിലൻസ് പിടികൂടിയ പണം തിരികെ വേണമെന്ന് ആവശ്യപ്പെട്ട് ഷാജി സമർപിച്ച ഹർജിയിലാണ് ജസ്റ്റിസ് സിയാദ് റഹ്മാന്റെ വിധി.
വിജിലൻസ് പിടിച്ചെടുത്ത അരക്കോടിയോളം രൂപ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് ഷാജി കോഴിക്കോട് വിജിലൻസ് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, പണം തിരികെ നൽകുന്നത് കേസിനെ ബാധിക്കുമെന്ന് കോടതിയെ വിജിലൻസ് അറിയിക്കുകയും ഹർജി തള്ളുകയും ചെയ്തു.
തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ടാണ് കെ .എം. ഷാജിയുടെ വീട്ടിൽ വിജിലൻസ് റെയ്ഡ് നടത്തിയത്. 47 ലക്ഷം രൂപയാണ് കണ്ണൂരിലെ വീട്ടിൽനിന്ന് പിടിച്ചെടുത്തത്.2013ൽ അഴീക്കോട് ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ്ടു അനുവദിക്കാൻ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് ഷാജിക്കെതിരായ കേസ്.
HC orders vigilance to return Rs 47 lakh to league leader K.M. Shaji