മസ്‌കറ്റ്: മലപ്പുറം പൊന്നാനി മാവുംകുന്നത്ത് മുഹമ്മദിന്റെ മകന്‍ നജീബ്(53) ഹൃദയാഘാതം മൂലം അന്തരിച്ചു. മസ്‌കറ്റിലെ താമസ സ്ഥലത്ത് വെച്ചാണ് അന്തരിച്ചത്.
നേരത്തെ ജോലി സംബന്ധമായി സൂറില്‍ ഉണ്ടായിരുന്നു. അടുത്തിടെയാണ് മസ്കത്തിൽ എത്തിയത്. പിതാവ്: മുഹമ്മദ്. മാതാവ്: റുഖിയ. ഭാര്യ: ഫൗസിയ നജീബ്.
തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഭൗതികശരീരം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു