മലപ്പുറം: ശ്മശാനത്തില്‍ കുഴിയെടുക്കുന്നതിനിടെ പെട്ടന്നുണ്ടായ ഹൃദയാഘാതത്തെത്തുടര്‍ന്ന് യുവാവ് മരിച്ചു. തെയ്യന്‍ സുനില്‍ ആണ് മരിച്ചത്. എടക്കരയില്‍ ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് സുനിലിന് ഹൃദയാഘാതമുണ്ടായത്. പാലുണ്ട ശ്മശാനത്തില്‍ ഒരു സംസ്‌കാരത്തിനായി കുഴിയെടുക്കുകയായിരുന്ന സുനിലിനു പെട്ടന്ന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തുണ്ടായിരുന്നവര്‍ സുനിലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
ശ്മശാനത്തില്‍ കുഴിയെടുക്കുന്നതിനിടെ ഹൃദയാഘാതം; മലപ്പുറത്ത് യുവാവ് മരിച്ചു
November 14, 2023 3:43 PM