അരിസോണ: കടുത്ത ചൂടിനെ തുടർന്ന് അരിസോണ ഗവര്‍ണര്‍, കാറ്റി ഹോബ്‌സ്, സംസ്ഥാനമൊട്ടാകെ ഹീറ്റ് എമര്‍ജന്‍സി (അടിയന്തരാവസ്ഥ’) പ്രഖ്യാപിച്ചു. സൂര്യാഘാതമേറ്റ് വര്‍ധിച്ചുവരുന്ന മരണസംഖ്യയെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്കിടയില്‍ സര്‍ക്കാര്‍ ശ്രമങ്ങളെ മികച്ച രീതിയില്‍ ഏകോപിപ്പിക്കുന്നതിനും സംസ്ഥാന തലസ്ഥാനത്ത് രണ്ട് പുതിയ കൂളിംഗ് സെന്ററുകള്‍ തുറക്കുന്നതിനുമുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ വെള്ളിയാഴ്ച ഒപ്പുവെക്കുകയും ചെയ്തു.
1.6 ദശലക്ഷം ജനസംഖ്യയുള്ള അമേരിക്കയിലെ അഞ്ചാമത്തെ വലിയ നഗരമായ ഫീനിക്‌സിൽ ഏറ്റവും ചൂടേറിയ മാസമാണിതെന്ന് റിപ്പോർട്ടുകളുണ്ട്. ഈ വർഷം നടന്ന 345 മരണങ്ങൾ സൂര്യാഘാതത്തെ തുടർന്നാണെന്ന് സൂചനയുണ്ട്. ഇക്കാര്യത്തിൽ ഡോക്ടർമാർ പഠനം നടത്തി വരികയാണ്.
കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 20% വര്‍ദ്ധന – ചൂടുമായി ബന്ധപ്പെട്ട 911 കോളുകളില്‍ 80 ശതമാനവും വിളിക്കുന്നത് രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെയാണ്.
ഫീനിക്സിലെ താപനില തുടര്‍ച്ചയായി 31 ദിവസത്തേക്ക് 110എ (43ഇ) ന് മുകളിലെത്തിയതിനാല്‍, എക്കാലത്തെയും ഏറ്റവും ചൂടേറിയ മാസത്തില്‍ 300 പേര്‍ മരിച്ചിട്ടുണ്ടാകാമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദശകത്തില്‍ നഗരത്തിലെ ചൂട് മരണങ്ങള്‍ നാലിരട്ടിയിലധികം വര്‍ധിച്ചു.