ഉത്തരേന്ത്യയെ വിഴുങ്ങി കനത്ത മൂടല്‍മഞ്ഞ്; 134 വിമാനങ്ങളും 22 ട്രെയിനുകളും വൈകി

ന്യൂഡല്‍ഹി: ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍ കൂടല്‍ മഞ്ഞ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഡിസംബര്‍ 31 വരെ കനത്ത മൂടല്‍മഞ്ഞ് ഉണ്ടാകുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പ്രവചിച്ചിട്ടുണ്ട്.

കനത്ത മൂടല്‍മഞ്ഞ് ഡല്‍ഹിയെയും ഉത്തരേന്ത്യയുടെ ഭൂരിഭാഗത്തെയും മൂടിയതിനെ തുടര്‍ന്ന് 134 വിമാനങ്ങളും 22 ട്രെയിനുകളും വൈകി. കനത്ത മൂടല്‍ മഞ്ഞിനിടയില്‍ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഗേറ്റില്‍ യാത്രക്കാരുടെ നീണ്ട നിരയാണുള്ളത്. ക്യൂ നില്‍ക്കുന്നത് കണ്ടു. സുരക്ഷിതമായി നിലത്തിറക്കാന്‍ കഴിയാതെയും പറന്നുയരാന്‍ കഴിയാതെയും വിമാനസര്‍വീസ് ആഭ്യന്തരവും അന്തര്‍ദേശീയവുമായ) ഏകദേശം 134 വിമാനങ്ങളെ മൂടല്‍മഞ്ഞ് ബാധിച്ചു.

അതേസമയം, ന്യൂ ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ ദൂരക്കാഴ്ച കുറവായതിനാല്‍ 22 ട്രെയിനുകള്‍ മണിക്കൂറുകളോളം വൈകി.

പുലര്‍ച്ചെ 5.30 ന് ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് നിരീക്ഷണാലയത്തില്‍ ദൂരക്കാഴ്ച 50 മീറ്ററായി കുറഞ്ഞപ്പോള്‍ ഡല്‍ഹി വിമാനത്താവളത്തിന് സമീപം ഇത് 25 മീറ്ററായി കുറഞ്ഞു. പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ്, യുപി എന്നിവിടങ്ങളില്‍ ദൂരക്കാഴ്ച 50 മുതല്‍ 25 മീറ്റര്‍ വരെയാണ്.

ബുധനാഴ്ച, കനത്ത മൂടല്‍മഞ്ഞ് ഉത്തരേന്ത്യയുടെ ഭൂരിഭാഗവും മൂടി, 110-ലധികം വിമാനങ്ങളും 25 ട്രെയിനുകളും ഡല്‍ഹിയിലും പുറത്തും വൈകി. റോഡുകള്‍ മൂടല്‍മഞ്ഞില്‍ മുങ്ങിയതിനാല്‍ ഉത്തര്‍പ്രദേശിലുടനീളം നിരവധി കൂട്ടിയിടികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ആഗ്ര-ലഖ്നൗ എക്സ്പ്രസ് വേയില്‍ ഒന്നിലധികം വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിക്കുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബറേലിയില്‍ അമിതവേഗതയിലെത്തിയ ട്രക്ക് ബറേലി-സുല്‍ത്താന്‍പൂര്‍ ഹൈവേക്ക് സമീപമുള്ള വീട്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

ഗ്രേറ്റര്‍ നോയിഡയ്ക്ക് സമീപമുള്ള യമുന എക്സ്പ്രസ് വേയില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും 12 വാഹനങ്ങള്‍ കൂട്ടി ഇടിക്കുകയും ചെയ്തിരുന്നു.

ഉത്തരേന്ത്യയിലുടനീളം കൊടും തണുപ്പ് നിലനില്‍ക്കുന്നതിനാല്‍ യുപിയിലെ പല നഗരങ്ങളിലെയും സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പുതുവത്സര രാവ് വരെ രാത്രി വൈകിയും രാവിലെയും ‘വളരെ ഇടതൂര്‍ന്ന മൂടല്‍മഞ്ഞ്’ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.

ശീതതരംഗം തുടരുന്നതിനാല്‍, ഡല്‍ഹിയിലെ ഏറ്റവും കുറഞ്ഞ താപനില 6 ഡിഗ്രി സെല്‍ഷ്യസിലേക്കെത്തുകയും കൂടിയ താപനില പരമാവധി 21 ഡിഗ്രി സെല്‍ഷ്യസിലുമാണ്.

അതേസമയം, ഡല്‍ഹി നഗരത്തില്‍ രണ്ടാം ദിവസവും വായു ഗുണനിലവാരം ‘വളരെ മോശമായി’ തുടര്‍ന്നു. ഡല്‍ഹിയിലെ ശരാശരി വായുഗുണനിലവാരം 386 ല്‍ എത്തി. ആനന്ദ് വിഹാറില്‍ 464 ലെത്തി. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ (സിപിസിബി) കണക്കനുസരിച്ച്, അടുത്ത രണ്ട് ദിവസങ്ങളിലും മലിനീകരണത്തിന്റെ തോത് മോശമായി തുടരും.

More Stories from this section

family-dental
witywide