കൊച്ചി: ഇന്നലെ അന്തരിച്ച മുതിര്‍ന്ന സിപിഐ നേതാവ് കാനം രാജേന്ദ്രന്റെ ഭൗതികദേഹം വഹിച്ചു കൊണ്ടുള്ള വിലാപയാത്രയുടെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. ഇന്ന് രാവിലെ 7 ന് ഹെലികോപ്റ്ററില്‍ കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു.
ഇടപ്പഴഞ്ഞിയിലെ മകന്റെ വസതിയില്‍ – 8.30 ന് പൊതുദര്‍ശനം ഉണ്ടാകും. സി.പി.ഐ ആസ്ഥാനത്ത് രാവിലെ 10 മണിയോടെ എത്തിച്ചേരും. പിന്നീട് ഉച്ചവരെ ഇവിടെയാണ് പൊതുദര്‍ശനം. ഉച്ചയ്ക്ക് 2.30 ന് മണ്ണന്തലയില്‍ നിന്നും കോട്ടയത്തേക്ക് വിലാപയാത്ര ആരംഭിക്കും.
വിവിധ പോയിന്റുകളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ അവസരം ഒരുക്കിയിട്ടുണ്ട്.
2.45 ന് വട്ടപ്പാറ,
3 ന് കന്യാകുളങ്ങര,
3.15 ന് വെമ്പായം,
3.30 ന് വെഞ്ഞാറമൂട്,
3.45 ന് കാരേറ്റ്,
4 ന് കിളിമാനൂര്‍,
4.15 ന് നിലമേല്‍,
4.30 ന് ചടയമംഗലം,
4.45 ന് ആയൂര്‍,
5.15 ന് കൊട്ടാരക്കര
5.45 ന് അടൂര്‍,
6.15 ന് പന്തളം,
6.45 ന് ചെങ്ങന്നൂര്‍,
7.15 ന് തിരുവല്ല,
8 ന് ചങ്ങനാശ്ശേരി,
8.15 ന് കുറിച്ചി,
8.30 ന് ചിങ്ങവനം,
8.15 ന് നാട്ടകം
തുടര്‍ന്ന് വൈകിട്ട് 9 മണിയോടുകൂടി സിപിഐ ജില്ലാ ആസ്ഥാനത്തും. രാത്രി 11 ന് കാനത്തുള്ള വീട്ടിലും എത്തിക്കും. നാളെ രാവിലെ 10 നാണ് സംസ്‌കാരം.