ലെബനനെ യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നു; ഹിസ്ബുള്ളയുടേത് തീക്കളിയെന്ന് ഇസ്രയേലിന്റെ മുന്നറിയിപ്പ്

ജെറുസലേം: ഹിസ്ബുള്ള ഗ്രൂപ്പിന്റെ വർദ്ധിച്ചുവരുന്ന ആക്രമണങ്ങൾ ലെബനനെ ഒരു യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കുകയാണെന്ന് ഇസ്രയേൽ സൈന്യം. ലെബനൻ അതിർത്തിക്ക് സമീപം ഹിസ്ബുള്ള നടത്തിയ മിസേൽ ആക്രമണത്തിൽ ഒരു ഇസ്രയേൽ സൈനികൻ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് സൈന്യത്തിന്റെ പുതിയ പ്രതികരണം.

“ഹിസ്ബുള്ള… ലബനനെ ഒരു യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കുകയാണ്, അതിൽ നിന്ന് ഒന്നും നേടാനില്ല, പക്ഷേ ഒരുപാട് നഷ്ടപ്പെടാനുണ്ട്. ഹിസ്ബുള്ള വളരെ അപകടകരമായ കളിയാണ് കളിക്കുന്നത്. അവർ സ്ഥിതിഗതികൾ വഷളാക്കുകയാണ്. ഓരോ ദിവസവും കൂടുതൽ കൂടുതൽ ആക്രമണങ്ങൾ ഞങ്ങൾ കാണുന്നു,” ഇസ്രായേൽ പ്രതിരോധ സേനയുടെ വക്താവ് ജോനാഥൻ കോൺറിക്കസ് മുന്നറിയിപ്പ് നൽകി.

ഒക്ടോബർ ഏഴിന് ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ ഹമാസിനൊപ്പം ഹിസ്ബുള്ളയും സഖ്യം ചേർന്നിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ആക്രമണത്തിൽ 1400 ഇസ്രേയലികൾ കൊല്ലപ്പെട്ടുവെന്നാണ് സൈന്യം നൽകുന്ന കണക്കുകൾ.

ഗാസയിലും പലസ്തീനിലുമായി ഇസ്രയേൽ നടത്തിയ തിരിച്ചടിയിൽ 4,300ലധികം സാധാരണക്കാർ കൊല്ലപ്പെട്ടുവെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ.

More Stories from this section

family-dental
witywide