ബെയ്റൂട്ട്: ശരിയായ സമയമാകുമ്പോൾ ഇസ്രയേലിനെതിരായ യുദ്ധത്തിൽ പലസ്തീൻ സഖ്യകക്ഷിയായ ഹമാസിനൊപ്പം ചേരാൻ പൂർണ സജ്ജരായിരിക്കുമെന്ന് ലെബനനിലെ ഇറാൻ പിന്തുണയുള്ള സായുധ ശംഘം ഹിസ്ബുള്ള.
ഹമാസ്- ഇസ്രയേല്‍ യുദ്ധം നടക്കുന്നതിനിടെ പലസ്തീന്‍ അനുകൂല റാലിയില്‍ സംസാരിക്കവെ ഹിസ്ബുള്ള ഉപമേധാവി നയിം ഖാസിമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നിലവില്‍ ഹമാസ്- ഇസ്രയേല്‍ യുദ്ധത്തില്‍ ഹിസ്ബുള്ള ശരിയായ രീതിയില്‍ ഇടപെടുന്നുണ്ടെന്നും തങ്ങളുടെ കാഴ്ചപ്പാടിനും പദ്ധതിക്കും അനുസരിച്ച് അത് തുടരുമെന്നും നയിം ഖാസിം വ്യക്തമാക്കി.
അറബ് രാജ്യങ്ങളും മറ്റുചില പ്രധാനരാജ്യങ്ങളും ഐക്യരാഷ്ട്രസംഘടനയുടെ അധികൃതരും നേരിട്ടോ അല്ലാതെയോ യുദ്ധത്തില്‍ പങ്കുചേരരുതെന്ന് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഇത് തങ്ങളെ ബാധിക്കില്ല. ഹിസ്ബുള്ളയ്ക്ക് കടമകളെക്കുറിച്ച് പൂര്‍ണബോധ്യമുണ്ടെന്നും ഖാസിം കൂട്ടിച്ചേര്‍ത്തു.