
കൊച്ചി: ഹൈക്കോടതി അഭിഭാഷകൻ ഐ ദിനേശ് മേനോൻ (52) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് കൊച്ചിയിലെ വസതിയിലായിരുന്നു അന്ത്യം. 17 സിനിമകളിൽ ബാലതാരമായി വേഷമിട്ടിട്ടുണ്ട്..
വാടകവീട് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുളള പുരസ്കാരം ലഭിച്ചിട്ടുണ്ട്. വിടപറയും മുമ്പേ, എയർഹോസ്റ്റസ്, ശേഷം കാഴ്ചയിൽ തുടങ്ങിയ ചിത്രങ്ങളിൽ ദിനേശ് മേനോൻ അഭിനയിച്ചിട്ടുണ്ട്. റോബിൻ ബസിനു വേണ്ടി ഹൈക്കോടതിയിൽ ഹാജരായിരുന്നത് ദിനേശ് മേനോൻ ആയിരുന്നു.
High court lawyer and actor Dinesh Menon passed away