കണ്ടല ബാങ്ക് തട്ടിപ്പ്: ഭാസുരാംഗന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ച് ഹൈക്കോടതി

തൃശൂര്‍: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ പ്രസിഡന്റ് എന്‍ ഭാസുരാംഗന് മുന്‍കൂര്‍ ജാമ്യമില്ല. എന്‍ ഭാസുരാംഗന് മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ അത് അന്വേഷണത്തെ അട്ടിമറിക്കുമെന്ന് കോടതി നിരീക്ഷിച്ചു. സാമ്പത്തിക കുറ്റകൃത്യം ഗൗരവ സ്വഭാവമുള്ളതാണെന്നും മുന്‍കൂര്‍ ജാമ്യം അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും വിലയിരുത്തിയാണ് കോടതി ജാമ്യം നിഷേധിച്ചത്.

കണ്ടലയിലേത് ആഴത്തിലുള്ള ഗൂഡാലോചനയാണെന്നും തട്ടിപ്പിലൂടെ സംഭവിച്ചത് വലിയ സാമ്പത്തിക നഷ്ടമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. സാധാരണ കുറ്റകൃത്യങ്ങള്‍ പോലെ കണ്ടല സര്‍വീസ് സഹകരണ ബാങ്കിലെ സാമ്പത്തിക തട്ടിപ്പ് കേസ് പരിഗണിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് സി പി മുഹമ്മദ് നിയാസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഭാസുരാംഗന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കണ്ടല സഹകരണ ബാങ്ക് കള്ളപ്പണ ഇടപാട് കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് കേസിലെ ഒന്നാം പ്രതി ഭാസുരാംഗന്‍. ഭാസുരാംഗനൊപ്പം കണ്ടല സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി ആര്‍ കെ ബൈജു രാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഹൈക്കോടതി തള്ളി. ക്രൈം ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത അഞ്ച് കേസുകളിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്.

More Stories from this section

family-dental
witywide