ഏഷ്യൻ ഗെയിംസിൽ ‘സെഞ്ചുറി’ തികച്ച് ഇന്ത്യ; ഇത് ചരിത്ര നേട്ടം

ഹാങ്ചൗ: ഏഷ്യൻ ഗെയിംസിന്റെ 14-ാം ദിനത്തിൽ 100 മെഡലുകളെന്ന അതുല്യ നേട്ടവുമായിഹാങ്ചൗവിൽ തലയുയർത്തി ഇന്ത്യൻ താരങ്ങൾ . വനിതകളുടെ കബഡിയിൽ ചൈനീസ് തായ്പേയിയെ തോൽപ്പിച്ച് ഇന്ത്യ ഇന്ന് സ്വര്‍ണം നേടിയതോടെയാണ് മെഡൽ നേട്ടം സെഞ്ചുറിയടിച്ചത്.

വാശിയേറിയ പോരാട്ടത്തിൽ 26-25 എന്ന സ്കോറിനാണ് കബഡിയിൽ ഇന്ത്യൻ വനിതകളുടെ നേട്ടം. കബഡിയിലെ സുവർണ നേട്ടത്തിന് പുറമെ അമ്പെയ്ത്ത് ടീം നാലു മെഡലുകള്‍ കൂടി നേടിയതോണ് ഇന്ത്യ മെഡൽ നേട്ടം നൂറിലേക്ക് എത്തിച്ചത്. 25 സ്വര്‍ണം 35 വെള്ളി, 40 വെങ്കലവും അടക്കം 100 മെഡലുകളുമായി മെഡല്‍പ്പട്ടികയില്‍ നാലാം സ്ഥാനത്താണ് ഇപ്പോൾ ഇന്ത്യ.

അമ്പെയ്ത്ത് വനിതാ വിഭാഗത്തിൽ ജ്യോതി വെന്നം കോമ്പൗണ്ട് വ്യക്തിഗത സ്വർണം നേടി. വനിതാ ടീം ഇനത്തിലും മിക്സഡ് ടീമിനത്തിലും ജ്യോതി സ്വർണം നേടിയിരുന്നു.

അമ്പെയ്ത്തിൽ അഥിതി സ്വാമിക്ക് വ്യക്തിഗത ഇനത്തിൽ വെങ്കലമുണ്ട്. പുരുഷ വിഭാഗത്തിൽ സ്വർണവും വെള്ളിയും ഇന്ത്യയ്ക്കാണ്. ഓജസ് സ്വർണവും അഭിഷേക് വർമ വെള്ളിയും നേടി.

More Stories from this section

family-dental
witywide