അയൽവാസിയുടെ വളർത്തു നായ്ക്കൾ 52കാരിയെ കടിച്ചുകീറി; കൈകാലുകൾ നഷ്ടമായി

ഐയോവ: അമേരിക്കയിലെ ഐയോവയിൽ അയൽവാസിയുടെ നായ്ക്കളുടെ കടിയേറ്റ് 52കാരിക്ക് കൈകാലുകൾ നഷ്ടമായി. വെള്ളിയാഴ്ച രാവിലെ നടക്കാനിറങ്ങിയപ്പോഴാണ് സംഭവം. യുവതിയുടെ നിലവിളി കേട്ടെത്തിയ അയൽക്കാർ വിവരം അറിയിച്ചതിനേ തുടർന്ന് സ്ഥലത്ത് എത്തിയ പൊലീസാണ് നായ്ക്കളെ വെടിവച്ചുകൊന്ന് ഇവരെ രക്ഷിച്ചത്. പിറ്റ്ബുള്ളുകളാണ് ആക്രമിച്ചത്. പ്രാദേശിക ആശുപത്രിയിലെത്തിച്ച ബ്രിട്നി സ്കോലാൻഡ് ഉടന്‍ തന്നെ വിദഗ്ധ ചികിത്സാ സൌകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

ആക്രമണത്തിൽ മുഖത്തും കൈകാലുകളിലുമായി ഗുരുതര പരുക്കേറ്റിട്ടുണ്ട്. തലയും മുഖവും പൂർവ്വസ്ഥിതിയിലേക്ക് എത്താന്‍ ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് ഡോക്ടർമാർ. ബ്രിട്നിയുടെ ഇരുകാല്‍പാദങ്ങളും കൈകളുടെ ഭാഗങ്ങളും ആക്രമണത്തിൽ നഷ്ടമായി. അമ്മയുടെ വീട്ടിലെ ക്രിസ്തുമസ് ട്രീ അലങ്കരിക്കാനായി എത്തിയതായിരുന്നു ബ്രിട്നി.

ആക്രമണ സ്വഭാവമുള്ള വളർത്തുനായകളെ അലക്ഷ്യമായി വിട്ടതിൽ അയൽവാസികൾക്കെതിരെ കേസ് എടുത്തിട്ടുണ്ട്. സെപ്തംബർ മാസത്തിൽ ഓസ്ട്രേലിയയിലെ പെർത്തിൽ ഓമനിച്ച് വളർത്തിയ റോട്ട് വീലർ ആക്രമിച്ച യുവതിക്ക് ഗുരുതരപരിക്കേറ്റിരുന്നു.

More Stories from this section

family-dental
witywide