മലപ്പുറം: സംസ്ഥാനത്തെ ആരോഗ്യ മേഖല പൊതുവെ മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ച വെക്കുമ്പോഴും ചിലയിടങ്ങളില്‍ ഗുരുതരമായ അനാസ്ഥയും സംഭവിക്കുന്നുണ്ട്. അതിന്റെ നേരിട്ടുള്ള തെളിവായി മാറുകയാണ് മലപ്പുറത്തെ പൊന്നാനിയിലുണ്ടായ സംഭവം. 26 കാരിയായ ഗര്‍ണഭിണിക്കാണ് പൊന്നാനിയിലെ മാതൃ-ശിശു ആശുപത്രിയില്‍ രക്തം മാറി നല്‍കിയത്. എട്ടുമാസം ഗര്‍ണിഭിയായ യുവതിക്ക് ഏതാണ്ട് 15 മില്ലി മീറ്ററോളം രക്തം മാറി കുത്തിവെച്ചു എന്നാണ് ഉയരുന്ന പരാതി.
വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. ഒ നെഗറ്റീവ് രക്തമായിരുന്നു യുവതിക്ക് നല്‍കേണ്ടിയിരുന്നത്. പക്ഷെ ബി പോസറ്റീവാണ് രക്തബാങ്കില്‍ നിന്ന് നല്‍കിയത്. അത് ശ്രദ്ധിക്കാതെ യുവതിക്ക് രക്തം നല്‍കുകയും ചെയ്തു.
സംഭവം പിന്നീട് ബോധ്യപ്പെടുകയും യുവതിയുടെ ആരോഗ്യ സ്ഥിതി മോശമാവുകയും ചെയ്തതോടെ യുവതിയെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയരിക്കുകയാണ്. സംഭവത്തെ കുറിച്ച് ആശുപത്രിയുടെ വിശദീകരണമൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.
Hospital gives wrong blood to pregnant woman in Ponnani