‘ആ അമ്മയുടെ മനസിൽ എന്തായിരിക്കും’; ഹമാസ് ബന്ദിയാക്കിയ സ്ത്രീ പ്രസവിച്ചു; നെതന്യാഹുവിന്റെ ഭാര്യ ബൈഡന്റെ ഭാര്യയോട്

ജറുസലേം: ഒക്‌ടോബർ ഏഴിന് ഹമാസ് തട്ടിക്കൊണ്ടുപോയ ഒരു സ്ത്രീ ബന്ദിയായിരിക്കെ പ്രസവിച്ചതായി ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഭാര്യ യുഎസ് പ്രഥമ വനിത ജിൽ ബൈഡന് അയച്ച കത്തിൽ പറഞ്ഞു. “തന്റെ നവജാത ശിശുവിനൊപ്പം ഈ കൊലപാതകികൾക്കിടയിൽ കഴിയുമ്പോൾ ആ അമ്മയുടെ മനസ്സിലൂടെ എന്തെല്ലാം കന്നുപോകുന്നുണ്ടായിരിക്കും എന്ന് എന്നെപ്പോലെ നിങ്ങൾക്കും ഊഹിക്കാൻ കഴിയും,” സാറ നെതന്യാഹു എഴുതി.

അവരെയും തടവിൽ കഴിയുന്ന എല്ലാവരെയും ഉടൻ മോചിപ്പിക്കാൻ നമ്മൾ ആവശ്യപ്പെടണമെന്നും കത്തിൽ പറയുന്നു.

ഒരു മാസം മുമ്പ് തുടങ്ങിയ ഈ പേടിസ്വപ്‌നം അവസാനിക്കണം. ബന്ദികളാക്കിയവരിൽ 10 മാസം പ്രായമുള്ള കുട്ടിയുണ്ടെന്നും സാറ പറഞ്ഞു. “നടക്കാനും സംസാരിക്കാനും പഠിക്കുന്നതിന് മുമ്പ് തന്നെ അവനെ തട്ടിക്കൊണ്ടുപോയി,” അവൾ പറഞ്ഞു.

More Stories from this section

family-dental
witywide