
മലപ്പുറം: ഹോട്ടലുകളും കൂള്‍ബാറുകളും പുതുവര്‍ഷ തലേന്ന് രാത്രി എട്ട് മണിക്ക് അടക്കണമെന്ന അരീക്കോട് പൊലീസ് ഉത്തരവ് പിന്‍വലിച്ചു. ഉത്തരവിനെ കുറിച്ച് വാര്‍ത്ത വന്നതിനു പിന്നാലെയാണ് ജില്ലാ പൊലീസ് മേധാവി ഉത്തരവ് പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയത്. പുതുവര്‍ഷ തലേന്ന് ഹോട്ടലുകളും കൂള്‍ബാറുകളും രാത്രി എട്ട് മണിക്ക് അടക്കണം, റിസോര്‍ട്ടുകളില്‍ ഡിജെ പാര്‍ട്ടികളും ക്യാമ്പ് ഫയറുകളും പാടില്ല. ടര്‍ഫുകളും എട്ട് മണിക്ക് അടക്കണം, ബോട്ട് സര്‍വീസുകള്‍ അഞ്ച് മണി വരെ മാത്രം എന്നായിരുന്നു അരീക്കോട് പൊലീസിന്റെ നിയന്ത്രണ ഉത്തരവ്. ഈ ഉത്തരവാണ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്.















