സാമൂഹിക സേവനമാണ് ഏറ്റവും വലിയ നന്മകളിലൊന്ന്: ഫാ. ഡേവിസ് ചിറമേല്‍ 

ഹ്യൂസ്റ്റൺ: ഗ്രേയ്റ്റർ ഹൂസ്റ്റണിലുള്ള സെൻ്റ് തോമസ് സിഎസ്ഐ ചർച്ച് നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടേയും സാമൂഹിക പ്രവർത്തനങ്ങളുടേയും ഭാഗമായി രക്തദാന യജ്ഞവും ഭക്ഷണവിതരണ പരിപാടിയും നടത്തുന്നു. We for You എന്ന പേരിലുള്ള ജീവകാരുണ്യ പ്രവർത്തനത്തിൻ്റെ ഈ വർഷത്തെ കിക്ക് ഓഫ് കിഡ്നി ഫൌണ്ടേഷൻ ചെയർമാൻ ഫാ. ഡേവിസ് ചിറമേല്‍ നിർവഹിച്ചു.

സാമൂഹിക സേവനമാണ് ഏറ്റവും വലിയ നന്മകളിലൊന്ന്. അപരന്റെ വേദനകളിലും അവന്റെ ദുഖങ്ങളിലും നമുക്കുള്ളതു കൂടി പങ്കുവയ്ക്കാൻ കഴിയുക എന്നത് ഏറ്റവും വലിയ കാര്യമാണ്. ഞങ്ങൾ നിങ്ങൾക്കു വേണ്ടിയാണ് . നിങ്ങളുടെ ഈ വാക്കുകളിൽ ക്രിസ്തുവിൻ്റെ മഹത്തായ സ്നേഹത്തിന്റെ, സേവനത്തിന്റെ സന്ദേശമുണ്ട്. അത് നിങ്ങൾ ഏറ്റെടുത്തതിൽ വലിയ സന്തോഷമുണ്ട്. ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് ഫാ. ചിറമേല്‍ പറഞ്ഞു.

നവംബർ 18ന് ഫൊലോഷിപ് ഹാളിലാണ് രക്തദാന പരിപാടി നടക്കുക. ഗൾഫ് കോസ്റ്റ് റീജീയനൽ ബ്ളഡ് സെന്ററിന്റെ  സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത് . എല്ലാ ദാതാക്കൾക്കും ഒരു ബ്ലാങ്കറ്റ് സമ്മാനമായി നൽകും. വിശക്കുന്നവർക്ക് ഭക്ഷണം നൽകുക എന്ന ക്രിസ്തു സന്ദേശം ഉൾക്കൊണ്ട് അന്നേദിവസം ഭക്ഷണ വിതരണവും ഉണ്ടാകും.

Houston St Thomas CSI CHURCH charity and community service 2023 inauguration