വാഷിംഗ്ടണ്‍: എങ്ങനെയാണ് അമേരിക്കയ്ക്ക് ഒരു ‘ഹിന്ദു’ പ്രസിഡന്റ് ഉണ്ടാവുക എന്ന ചോദ്യത്തിന് റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി വിവേക് രാമസ്വാമിയുടെ മറുപടി വൈറലാകുകയാണ്. ഇന്നലെ സിഎന്‍എന്‍ ടൗണ്‍ഹാളില്‍ വിവേക് രാമസ്വാമിയുടെ ഹിന്ദു വിശ്വാസത്തെക്കുറിച്ച് ചോദ്യം ഉയര്‍ന്നപ്പോള്‍ ഉത്തരം എന്താകുമെന്ന ആശങ്ക എല്ലാവരിലുമുണ്ടായിരുന്നു. നിര്‍ണ്ണായകമായ ആ ചോദ്യം ചോദിച്ചത് അയോവ വോട്ടറായ ഗണ്ണി മിച്ചല്‍ എന്ന വ്യക്തിയായിരുന്നു.
ഞങ്ങളുടെ രാജ്യത്തിന്റെ അടിത്തറ ഉണ്ടാക്കിയ പിതാമഹന്മാരുമായി യാതൊരു തരത്തിലും ചേരാത്ത ഒരു മതമാണ് താങ്ങളുടെത് അക്കാരണത്താല്‍ താങ്കള്‍ പ്രസിഡന്റാക്കരുതെന്ന് പറയുന്നവരോട് എങ്ങനെയായിരിക്കും പ്രതികരണം എന്നായിരുന്നു ഗണ്ണിയുടെ ചോദ്യം.
ഞാനൊരു ഹിന്ദുവാണ്. ഞാന്‍ എൻ്റെ സ്വത്വം മറയ്ക്കാന്‍ ഇഷ്ടപ്പെടുന്നില്ല. ഹിന്ദുമതവും ക്രിസ്തുമതവും പങ്കുവയ്ക്കുന്ന മൂല്യങ്ങള്‍ ഒന്നുതന്നെയാണ്.’ എന്റെ വിശ്വാസം അനുസരിച്ച് ഞാന്‍ മനസിലാക്കിയിരിക്കുന്നത്, ഓരോ മനുഷ്യനും ഈ ലോകത്തെത്തുന്നതിന് പിന്നിലൊരു കാരണമുണ്ടാകും എന്നാണ്. അവ പൂര്‍ത്തിയാക്കുകയാണ് നമ്മുടെ കർമം. കാരണം ഈശ്വരന്‍ നമ്മളില്‍ ഓരോരുത്തരിലുമുണ്ട്. ദൈവം നമ്മിലൂടെ വ്യത്യസ്തമായാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും നമ്മളെല്ലാം ഒന്നാണ്.
38 കാരനായ വിവേക് രാമസ്വാമി തെക്കുപടിഞ്ഞാറന്‍ ഒഹയോ സ്വദേശിയാണ്. അമ്മ ഒരു വയോജന മനോരോഗ വിദഗ്ദ്ധയായിരുന്നു, അച്ഛന്‍ ജനറല്‍ ഇലക്ട്രിക്കല്‍സിൽ എഞ്ചിനീയറായി ജോലി ചെയ്യുന്നു. ഇദ്ദേഹത്തിന്റെ മാതാപിതാക്കള്‍ കേരളത്തില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയവരാണ്.