അയർലണ്ടിലെ ഒരു സർവകലാശാല സോഷ്യൽ മീഡിയ ഇൻഫ്ളുവൻസിങ്ങിൽ ആദ്യ ബിരുദ കോഴ്സ് അവതരിപ്പിച്ചു. കാർലോവിലെ സൗത്ത് ഈസ്റ്റ് ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റി (SETU) 2024 സെപ്‌റ്റംബർ മുതൽലാണ് കണ്ടന്റ് ക്രിയേഷൻസ് ആൻഡ് സോഷ്യൽ മീഡിയ എന്ന മൂന്ന് വർഷത്തെ ആർട്‌സ് കോഴ്സ് ആരംഭിക്കുന്നത്.
താൽപ്പര്യമുള്ള വിദ്യാർഥികൾക്ക്, നവംബറിൽ ആരംഭിക്കുന്ന കോഴ്‌സിന് അപേക്ഷിക്കാം. അയർലണ്ടിൽ ഇത്തരത്തിലുള്ള ആദ്യ കോഴ്‌സ് ആണിതെന്ന് ബിബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
ബിസിനസ്സ് സ്കി.സ്, വീഡിയോ, ഓഡിയോ എഡിറ്റിംഗ്, ക്രിയേറ്റീവ് റൈറ്റിംഗ്, ക്രിട്ടിക്കൽ ആൻഡ് കൾച്ചറൽ റൈറ്റിങ് എന്നിവയാണ് കോഴ്സിന്റെ ഭാഗം.
“വിദ്യാർത്ഥികൾക്കും യുവാക്കൾക്കും തൊഴിലുടമകൾക്കും ഈ മേഖലയിൽ വർദ്ധിച്ചുവരുന്ന താൽപ്പര്യം ശ്രദ്ധിയിൽപ്പെട്ടു. അതിനാൽ ഞങ്ങൾ കോഴ്സ് ആരംഭിക്കാം എന്ന തീരുമാനവുമായി മുന്നോട്ടു പോയി,” യൂണിവേഴ്സിറ്റിയിലെ മീഡിയ ആന്റ് കമ്മ്യൂണിക്കേഷൻസ് ലക്ചററായ ഡോ. എലീനർ ഒ ലിയറി ആർടിഇയോട് പറഞ്ഞു.
കോഴ്‌സ് കഴിയുന്നതോടെ കണ്ടന്റ് ക്രിയേറ്റേഴ്സ്, ബ്രാൻഡ് കൊളാബറേറ്റേഴ്സ് എന്നിങ്ങനെ സ്വയം തൊഴിൽ കണ്ടെത്താമെന്നും മറ്റ് കമ്പനികൾക്കായി ജോലി ചെയ്യാൻ ആഗ്രഹമുള്ളവർക്ക് അത്തരം അവസരങ്ങൾ ലഭിക്കുമെന്നും ഡോ. എലീനർ ഒ ലിയറി പറഞ്ഞു.