തിരുവനന്തപുരം: കേരള നിയസഭയിലേക്ക് മന്ത്രിയായി ചുമതലയേല്‍ക്കാനൊരുങ്ങുന്ന കെ.ബി ഗണേഷ്‌കുമാറിന് സിനിമ വകുപ്പിലും കണ്ണെന്ന് വെളിപ്പെടുത്തല്‍. മന്ത്രിയായി ചുമതലയേല്‍ക്കുമ്പോള്‍ സിനിമാ താരം എന്ന നിലയില്‍ സിനിമ വകുപ്പ് കൂടി കിട്ടിയാല്‍ സന്തോഷമെന്നാണ് നിയുക്ത മന്ത്രി ഗണേഷ് കുമാറിന്റെ അഭിപ്രായം. എന്നാല്‍ സിനിമ വകുപ്പ് വേണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടില്ലെന്നും ഗണേഷ്‌കുമാര്‍ വ്യക്തമാക്കി.
കേരളത്തിലെ സിനിമ മേഖലയ്ക്കും തിയറ്ററുകളിലും വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നത് മുന്‍പ് ഈ വകുപ്പ് കൈകാര്യം ചെയ്തപ്പോഴാണെന്നും ഗതാഗത വകുപ്പ് തന്നെയാകും ലഭിക്കുകയെന്നാണ് കരുതുന്നതെന്നും ഗണേഷ് പറഞ്ഞു. മന്ത്രിയായാല്‍ കെഎസ്ആര്‍ടിസിയില്‍ അഴിമതി വച്ചുപൊറുപ്പിക്കില്ലെന്നും കെ.എസ്.ആര്‍.ടി.സിയില്‍ പ്രശ്‌നങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലാളികള്‍ പറയുന്നതില്‍ കാര്യമുണ്ടെന്നും എല്ലാവരും സഹകരിച്ചാല്‍ കെഎസ്ആര്‍ടിസിയെ വിജയിപ്പിക്കാമെന്ന പ്രതീക്ഷയും ഗണേഷ് പങ്കുവെച്ചു.