ഫ്ളോറിഡയെ വെള്ളത്തിലാക്കി ഇഡാലിയ, രണ്ട് മരണം

ഫ്ളോറിഡ: അത്യന്തം അപകടകാരിയായ ഇഡാലിയ ചുഴലിക്കാറ്റ് ഫ്ളോറിഡയുടെ തീരം തൊട്ടു. കാറ്റഗറി മൂന്ന് ​​ഗണത്തിൽ പെടുന്ന കൊടുങ്കാറ്റാണ് വീശിയത്‌. പടിഞ്ഞാറൻ ക്യൂബയിൽ ആഞ്ഞടിച്ച ഇഡാലിയ ഫ്ലോറിഡയിലെ ചതുപ്പുനിലമായ ബിഗ് ബെൻഡിൽ രാവിലെ 7:45 ഓടെയാണ്‌ തീരം തൊട്ടത്.

മണിക്കൂറിൽ ഏകദേശം 215 കിലോമീറ്റർ വേഗതയിലാണ്‌ കാറ്റ് വീശുന്നതെന്ന് യുഎസ് നാഷണൽ ഹരികേൻ സെന്റർ (എൻഎച്ച്സി) അറിയിച്ചു. ചുഴലിക്കാറ്റിനെ തുടർന്ന്‌ ഫ്ലോറിഡയിൽ രണ്ടുപേർ മരിച്ചതായി റിപ്പോർട്ട്‌ ഉണ്ട്‌.

ചുഴലിക്കാറ്റിനെത്തുടർന്ന് ഫ്ലോറിഡയിൽ ജനജീവിതം ദുസ്സഹമായി. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുകയാണ്. പ്രദേശങ്ങളിൽ നിന്ന് ആളു​കളെ ഒഴിപ്പിച്ചു. കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങളും തുടരുകയാണ്. 30000 ദുരന്ത നിവാരണ സംഘാംഗങ്ങളെയാണ് ഫ്ലോറിഡയിൽ വിന്യസിച്ചിരിക്കുന്നത്.

മണിക്കൂറിൽ 70 മൈൽ വേഗതയിൽ വീശുന്ന കാറ്റ് ജോർജിയ, സൗത്ത് കരലീന സംസ്ഥാനങ്ങളിലേക്ക് നീങ്ങുകയാണ്. രണ്ടിടങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടിടങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. കൊടുങ്കാറ്റ് കാറ്റഗറി 4 തീവ്രതയിൽ എത്തുമെന്നാണ് പ്രവചനം. ഫ്ലോറിഡയിലും ജോർജിയയിലുമായി നാല് ലക്ഷത്തോളം ആളുകൾ വൈദ്യുതി ഇല്ലാതെ ഇരുട്ടിൽ കഴിയുകയാണ്.

More Stories from this section

family-dental
witywide