ഇസ്രയേൽ സൈന്യം ഗാസയിലെ അൽ-ഷിഫ ആശുപത്രിയിൽ പ്രവേശിച്ചു

ഗാസ: ബുധനാഴ്ച പുലർച്ചെ ഹമാസിനെതിരെ നടത്തുന്ന റെയ്ഡിന്റെ ഭാഗമായി ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ-ഷിഫയിൽ പ്രവേശിച്ചതായി ഇസ്രയേൽ സൈന്യം. ആശുപത്രിക്കെട്ടിത്തിനകത്തും പരിസരത്തും ഹമാസിനെതിരെ കൃത്യമായ ഓപ്പറേഷനാണ് നടക്കുന്നതെന്ന് സൈന്യം പറഞ്ഞു.

പ്രാദേശിക സമയം പുലർച്ചെ 1 മണിയോടെ, “വരും മിനിറ്റുകളിൽ” ആശുപത്രി സമുച്ചയം റെയ്ഡ് ചെയ്യുമെന്ന് ഇസ്രായേൽ പ്രദേശത്തെ ഉദ്യോഗസ്ഥരോട് പറഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയ വക്താവ് പറഞ്ഞു.

വിശാലമായ കെട്ടിടത്തിന്റെ പടിഞ്ഞാറൻ ഭാഗത്ത് ഇസ്രായേൽ സൈന്യം റെയ്ഡ് നടത്തിയതായി ഗാസ ആരോഗ്യ മന്ത്രാലയം ഡയറക്ടർ ജനറൽ ഡോ മുനീർ അൽ ബർഷ് അൽ ജസീറ ടെലിവിഷനോട് പറഞ്ഞു. “ഞങ്ങൾ താമസിക്കുന്ന പ്രദേശങ്ങളിൽ വലിയ സ്‌ഫോടനങ്ങളും പൊടിപടലങ്ങളും ഉണ്ടായി. ആശുപത്രിക്കുള്ളിൽ ഒരു സ്ഫോടനം നടന്നതായി ഞങ്ങൾ വികരുതുന്നു, ”ബർഷ് പറഞ്ഞു.

ആശുപത്രിയിൽ തീപിടുത്തം കാണാൻ ആഗ്രഹിക്കുന്നില്ല യുഎസിലെ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെ വക്താവ് പറഞ്ഞു: “ആശുപത്രിയിൽ ആക്രമണം നടത്തുന്നതിനെ ഞങ്ങൾ പിന്തുണയ്ക്കുന്നില്ല, നിരപരാധികളും നിസ്സഹായരും രോഗികളും ഉള്ള ഒരു ആശുപത്രിയിൽ തീപിടുത്തം കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല.”

അതേസമയം, ഇസ്രയേൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ രോഗികളെ തെരുവുകളിലേക്ക് ഇറക്കി വിടില്ലെന്ന് അൽ-ഷിഫ ആശുപത്രി അഡ്മിനിസ്​ട്രേഷൻ അറിയിച്ചു. സുരക്ഷിതമായ മാനുഷിക ഇടനാഴിയിലൂടെ രോഗികളുടെ ആരോഗ്യം പരിഗണിച്ച് മാത്രമേ ഒഴിപ്പിക്കൽ നടത്തുവെന്ന് ആശുപത്രി ഡയറക്ടർ അറിയിച്ചതായി ഗാസ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

More Stories from this section

family-dental
witywide