അപകടത്തിൽപ്പെട്ട വയോധിക റോഡിൽ കിടന്നു ചതഞ്ഞരഞ്ഞു, മനുഷ്യനാണെന്നു പോലും മനസ്സിലാകുന്നത് 8 മണിക്കൂറിനു ശേഷം

പാലക്കാട് ദേശീയ പാതയിൽ വാഹനമിടിച്ച് വീണ വയോധികയുടെ മുകളിലൂടെ മറ്റ് വാഹനങ്ങൾ കയറിയിറങ്ങി. ചതഞ്ഞരഞ്ഞ മൃതദേഹം ഒരു മനുഷ്യൻ്റേതാണെന്നു പോലും മനസ്സിലാക്കാൻ കഴിയാത്ത വിധം ഛിന്നഭിന്നമായി. അപകടം നടന്ന് 8 മണിക്കൂറിനു ശേഷമാണ് അതൊരു മനഷ്യദേഹമാണെന്നു മനസ്സിലാകുന്നത്.

പലാക്കാട് കണ്ണാടി മണലൂർ ബസ്സ്റ്റോപ്പിനടുത്താണ് സംഭവം. 85 വയസ്സുള്ള പൊന്നുക്കുട്ടിയാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ 1. 45 നു ദേശീയ പാത മുറിച്ചു കടക്കുകയായിരുന്ന വയോധികയെ ബസ് ഇടിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. ബസ് ഇടിച്ച് വീണ വയോധികയുടെ ദേഹത്തുകൂടി പിന്നാലെ വന്ന വാഹനങ്ങൾ കയറിയിറങ്ങി.

നേരം വെളുത്ത് 9 മണിയോടെ അതു വഴി പോയ ദേശീയപാത മെയിൻ്റനൻസ് ജീവനക്കാർ അതൊരു മനുഷ്യ ദേഹമാണെന്നു പോലും മനസ്സിലാക്കാതെ മൃതദേഹം റോഡ് അരികിലേക്കു മാറ്റിയിട്ടു.

പരിസരവാസികളുടെ സംശയത്തെതുടർന്ന് പഞ്ചായത്ത് അംഗവും നാട്ടുകാരും നടത്തിയ അന്വേഷണത്തിലാണ് അത് അരകിലോമീറ്റർ അപ്പുറം താമസിക്കുന്ന പൊന്നുക്കുട്ടിയാണ് എന്നു മനസ്സിലാക്കിയത്. മകനെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു. രക്തം പുരണ്ട കറുത്ത മുണ്ട്, കഴുത്തിലുണ്ടായിരുന്ന കറുത്ത ചരട്, വിരലിലുണ്ടായിരുന്ന ചെമ്പു മോതിരം എന്നിവയാണ് തിരിച്ചറിയാൻ സഹായിച്ചത്.

ശനിയാഴ്ച രാത്രി ഏഴരയോടെ വീട്ടിൽനിന്ന് പോയതായിരുന്നു പൊന്നുക്കുട്ടി. ചില ദിവസങ്ങളിൽ സമീപമുള്ള ബന്ധുവീടുകളിൽ പോകാറുള്ളതിനാൽ അന്വേഷിച്ച് പോയില്ലെന്ന് വീട്ടുകാർ പറഞ്ഞു.

പാതയ്ക്കു സമീപമുണ്ടായിരുന്ന കടയിലെ സിസിടിവി ദൃശ്യങ്ങളിൽനിന്നാണ് സംഭവത്തിന്റെ പൂർണ രൂപം മനസ്സിലായത്. പൊലീസ് കേസ് എടുത്തു. ഇടിച്ച ബസ് കണ്ടെത്താനായി അന്വേഷണം ആരംഭിച്ചു.

പാലക്കാട് അഗ്നിരക്ഷാ സേന ഒരുമണിക്കൂറോളം എടുത്താണ് റോഡിലെ രക്തക്കറയും മൃതദേഹ അവശിഷ്ടങ്ങളും നീക്കം ചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് ചന്ദ്രനഗർ ശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു. മണലൂർ പരേതനായ കൃഷ്ണൻ്റെ ഭാര്യയായിരുന്നു പൊന്നുക്കുട്ടി. മൂന്നു മക്കളുണ്ട്.

In a hit and run case An old woman crushed in the national highway

More Stories from this section

family-dental
witywide