മുസഫര്‍നഗറില്‍ അഞ്ചാം ക്ളാസുകാരനെ മുസ്ളീം സഹപാഠിയെ കൊണ്ട് തല്ലിച്ചു; അദ്ധ്യാപിക അറസ്റ്റില്‍

ഉത്തര്‍പ്രദേശ്: ഉത്തർപ്രദേശിലെ മുസഫർനഗറില്‍ വീണ്ടും അപരമതവിദ്വേഷം പ്രകടമാക്കുന്ന നടപടിയുമായി സ്കൂള്‍ അദ്ധ്യാപിക. ധുഗാവട് ഗ്രാമത്തിലെ സ്വകാര്യ സ്കൂളിൽ സെപ്റ്റംബർ 26 നായിരുന്നു സംഭവം. അദ്ധ്യാപികയുടെ ചോദ്യത്തിന് മറുപടി പറയാതിരിക്കുന്ന അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ മുസ്ലിം സഹപാ ഠിയെക്കൊണ്ട് അധ്യാപിക തല്ലിച്ചു. കേസിൽ കുറ്റാരോപിതയായ സജിഷ്ട എന്ന അദ്ധ്യാപികയെ സാംബാൽ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ചൊവ്വാഴ്ച ക്ലാസ് നടക്കുന്നതിനിടെ അദ്ധ്യാപിക വിദ്യാർഥിയോട് ചോദ്യങ്ങൾ ചോദിച്ചു. എന്നാൽ കുട്ടിക്ക് ഉത്തരം കൊടുക്കാൻ കഴിയാതെ വന്നതോടെയാണ് സഹപാഠിയായ മുസ്ലിം വിദ്യാർത്ഥിയെ കൊണ്ട് ഹിന്ദു വിദ്യാർത്ഥിയെ തല്ലിച്ചത്. ഇത് പതിനൊന്ന് വയസുകാരനിൽ വലിയ മാനസിക സംഘർഷങ്ങൾക്കും വീട്ടിൽ ഒതുങ്ങിക്കൂടുന്നത്തിനും കാരണമായി. അങ്ങനെയാണ് കുട്ടിയുടെ മാതാപിതാക്കൾ കാര്യം അന്വേഷിക്കുന്നതും സംഭവങ്ങൾ ചോദിച്ചറിയുന്നത്.

അദ്ധ്യാപികയെ സ്കൂളിൽനിന്ന് സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്. കൂടാതെ കുട്ടിയുടെ പിതാവിന്റെ പരാതി ലഭിച്ചതിനെ തുടർന്ന് സെപ്റ്റംബർ 28ന് അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അധ്യാപികക്കെതിരെ ഐപിസി 153എ (വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തൽ), 323 (ബോധപൂർവം പരുക്കേൽപ്പിക്കുക) എന്നീ വകുപ്പുകൾ ചുമത്തിയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കഴിഞ്ഞമാസം മുസഫർനഗറിൽ മറ്റൊരദ്ധ്യാപിക മുസ്ലിം വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് മുഖത്തടിപ്പിച്ച സംഭവം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും വലിയ ചര്‍ച്ചയാവുകയും ചെയ്തു. ത്യാഗി എന്ന അദ്ധ്യാപികയായിരുന്നു ആ കേസിലെ പ്രതി. അതിന് പിന്നാലെ മുസഫര്‍നഗറില്‍ തന്നെ മറ്റൊരു സംഭവം ഉണ്ടായത്. ആദ്യ സംഭവത്തില്‍ മുസ്ളീം കുട്ടിയുടെ മുഖത്തടിക്കാന്‍ ഹിന്ദു കുട്ടികളോട് ആവശ്യപ്പെടുകയാണ് അദ്ധ്യാപിക ചെയ്തതെങ്കില്‍ ഇപ്പോഴത്തെ സംഭവത്തില്‍ മറിച്ചായിരുന്നു നടപടി. രണ്ടും കുട്ടികളെ മാനസികമായി മതത്തിന്റെ പേരില്‍ അകറ്റുന്നതാണെന്ന വിമര്‍ശനമാണ് ഉണ്ടായിരിക്കുന്നത്.

In Muzaffarnagar again the teacher separated the children on the basis of religion

More Stories from this section

family-dental
witywide