വാരണാസി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് ഇന്ന് തറക്കല്ലിടും; ചിത്രങ്ങളിലൂടെ

ന്യൂഡൽഹി: അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് തറക്കല്ലിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉത്തർപ്രദേശിലെ വാരണാസി സന്ദർശിക്കും. ഉച്ചയ്ക്ക് 1.30ന് അദ്ദേഹം വാരണാസിൽ എത്തും.

ഒരേ സമയം ഏകദേശം 30,000 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന വാരണാസിയിലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം 450 കോടി രൂപ ചെലവിലാണ് വികസിപ്പിക്കുന്നത്. വാരണാസി ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ വാസ്തുവിദ്യ പരമശിവനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് നിർമിച്ചിരിക്കുന്നത്.

ചന്ദ്രക്കലയുടെ ആകൃതിയിലുള്ള മേൽക്കൂരകൾ, ത്രിശൂലത്തിന്റെ ആകൃതിയിലുള്ള ഫ്ലഡ് ലൈറ്റുകൾ, ഘട്ട് സ്റ്റെപ്പുകൾ അടിസ്ഥാനമാക്കിയുള്ള ഇരിപ്പിടങ്ങൾ, മുൻഭാഗത്ത് ബിൽവിപത്ര ആകൃതിയിലുള്ള മെറ്റാലിക് ഷീറ്റുകൾ എന്നിവയ്ക്കായി രൂപകൽപ്പന ചെയ്തിട്ടുണ്ട്.

രാജതലബ് ഏരിയയിൽ റിംഗ് റോഡിന് സമീപം സ്ഥിതി ചെയ്യുന്ന ഇത് 2025 ഡിസംബറോടെ പൂർത്തിയാകുമെന്നും അധികൃതർ അറിയിച്ചു.