ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ വര്‍ഷം സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ രജിസ്റ്റര്‍ ചെയ്തത് 4.45 ലക്ഷം കേസുകളെന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യുറോയുടെ റിപ്പോര്‍ട്ട്. കണക്കുകള്‍ പ്രകാരം രാജ്യത്ത് പ്രതിദിനം 87 സ്ത്രീകള്‍ ലൈംഗികാതിക്രമത്തിന് ഇരയാവുന്നു. ഇതില്‍ത്തന്നെ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് നാല് ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്. 2021ല്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ 4.28 ലക്ഷമായിരുന്നു.
കഴിഞ്ഞ വര്‍ഷം രാജ്യത്ത് 31,982 സ്ത്രീകളാണ് ബലാത്സംഗത്തിനിരയായത്. ഇതില്‍ 1,017 പേര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളാണ്. ഏറ്റവും കൂടുതല്‍ കേസുകള്‍ രേഖപ്പെടുത്തിയത് രാജസ്ഥാനിലാണ്. 5,408 സ്ത്രീകളാണ് ഇവിടെ ലൈംഗികാതിക്രമത്തിന് ഇരയായത്. കേന്ദ്രഭരണ പ്രദേശങ്ങളില്‍ ഏറ്റവും കൂടുതല്‍ ലൈംഗികാതിക്രമ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഡല്‍ഹിയിലാണ്. 1,212 കേസുകള്‍.
ബലാത്സംഗത്തിനോ കൂട്ടബലാത്സംഗത്തിനോ ഇരയായ 250 സ്ത്രീകളുടെ കൊലപാതകങ്ങള്‍, 140 ആസിഡ് ആക്രമണങ്ങള്‍, 1.4 ലക്ഷം ഭര്‍ത്താക്കന്മാരില്‍ നിന്നോ ഭര്‍ത്താക്കന്മാരില്‍ നിന്നോ ഉള്ള ക്രൂരതകള്‍, 781 മനുഷ്യക്കടത്ത് കേസുകള്‍ എന്നിവയും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. 6,516 സ്ത്രീധന മരണങ്ങളാണ് രാജ്യത്ത് കഴിഞ്ഞ വര്‍ഷം മാത്രം രേഖപ്പെടുത്തിയിരിക്കുന്നത്.