സവാള കയറ്റുമതി നിരോധിച്ച് ഇന്ത്യ; വിലക്കയറ്റം തടയാനുള്ള ഇടപെടൽ

ന്യൂഡൽഹി: 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിലക്കയറ്റം തടയാനുള്ള നീക്കത്തിന്റെ ഭാഗമായി 2024 മാർച്ച് വരെ സവാളയുടെ കയറ്റുമതി നിരോധിച്ച് കേന്ദ്ര സർക്കാർ.

ഡയറക്ടർ ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡിജിഎഫ്ടി) വ്യാഴാഴ്ച ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു. വിജ്ഞാപനമനുസരിച്ച്, സവാളയുടെ കയറ്റുമതി നയം ‘സൗജന്യ’ത്തിൽ നിന്ന് നിരോധിതമായി ഭേദഗതി ചെയ്തു.

നിരോധനം ഇന്നു മുതൽ പ്രാബല്യത്തിൽ വന്നു. പ്രത്യേകം അപേക്ഷ സമർപ്പിക്കുന്ന രാജ്യങ്ങളിലേക്കു കയറ്റുമതി അനുവദിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. നാസിക് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ സവാളയുടെ ഉൽപ്പാദനം ഗണ്യമായി കുറഞ്ഞതിനാൽ വിലക്കയറ്റത്തിനു സാധ്യതയുണ്ടെന്നാണു കണക്കാക്കുന്നത്.

ഓഗസ്റ്റിൽ സവാള കയറ്റുമതിക്കു സർക്കാർ 40 ശതമാനം തീരുവ ഏർപ്പെടുത്തിയിരുന്നു. 2023 ഡിസംബർ 31 വരെയാണു തീരുവ ഏർപ്പെടുത്തിയത്. ആഭ്യന്തര വിപണയിൽ സവാളയുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനു വേണ്ടിയായിരുന്നു നടപടി.

More Stories from this section

family-dental
witywide