ഒട്ടാവ: ഇന്ത്യ-കാനഡ നയതന്ത്ര തർക്കത്തിന്റെ ഭാഗമായി കാനഡ തങ്ങളുടെ 41 നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യയിൽ നിന്ന് തിരിച്ചു വിളിച്ചതിന് പിന്നാലെ ഇന്ത്യൻ വിസ അപേക്ഷകളുടെ മേലുള്ള നടപടികളിൽ കാലതമാസമുണ്ടാകമെന്ന് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (ഐആർസിസി) വ്യാഴാഴ്ച അറിയിച്ചു.
2023 ഒക്‌ടോബർ 20-നകം ഡൽഹിയിലെ 21 കനേഡിയൻ നയതന്ത്രജ്ഞർക്കും ആശ്രിതർക്കും ഒഴികെ മറ്റെല്ലാവരും തിരികെ പോകണമെന്ന ഇന്ത്യയുടെ ആവശ്യത്തെ തുടർന്ന് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (ഐആർസിസി) ഇന്ത്യയിലെ ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയാണെന്ന് ഐആർസിസിയുടെ പത്രക്കുറിപ്പിൽ പറഞ്ഞു. ഐആർസിസി ഇന്ത്യയിൽ നിന്നുള്ള അപേക്ഷകൾ സ്വീകരിക്കുന്നതും പ്രോസസ്സ് ചെയ്യുന്നതും തുടരും, എന്നാൽ ജീവനക്കാരുടെ അളവ് കുറയുന്നത് പ്രോസസ്സിംഗ് സമയത്തെ ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
കൂടാതെ, ഇന്ത്യയിൽ കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ കുറവ് കാരണം, ഇന്ത്യൻ പൗരന്മാർക്ക് മൊത്തത്തിലുള്ള പ്രോസസ്സിംഗ് സമയങ്ങളിലും അന്വേഷണങ്ങളോടുള്ള പ്രതികരണങ്ങളിലും വിസകളോ പാസ്‌പോർട്ടുകളോ തിരികെ ലഭിക്കുന്നതിൽ കാലതാമസം നേരിടേണ്ടിവരുമെന്ന് പ്രസ്താവനയിൽ പറയുന്നു.
ഇന്ത്യയിൽ കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ കുറവ് കാരണം, ഇന്ത്യൻ പൗരന്മാർക്ക് മൊത്തത്തിലുള്ള പ്രോസസ്സിംഗ് സമയങ്ങളിലും അന്വേഷണങ്ങളോടുള്ള പ്രതികരണങ്ങളിലും വീസകളോ പാസ്‌പോർട്ടുകളോ തിരികെ ലഭിക്കുന്നതിലും കാലതാമസം നേരിടേണ്ടിവരുമെന്ന് പ്രസ്താവനയിൽ പറയുന്നു.
അതേസമയം, കാനഡ ആസ്ഥാനമായുള്ള ഇന്ത്യയിലെ ഐആർസിസി ജീവനക്കാർ രാജ്യത്ത് ആവശ്യമായ ദൈനംദിന ജോലികൾ ചെയ്യുമെന്ന് കനേഡിയൻ അധികൃതർ ഉറപ്പുനൽകി.