ഇന്ത്യൻ ജിഡിപിയിൽ കുതിച്ചുചാട്ടമെന്ന് സോഷ്യൽ മീഡിയ; വാർത്ത ശരിയല്ലെന്ന് ധനമന്ത്രാലയം

ന്യൂഡൽഹി: മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ (ജിഡിപി) ഇന്ത്യ 4 ലക്ഷം കോടി ( 4 ട്രില്യൻ ഡോളർ) കടന്നതായി സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം നിഷേധിച്ച് കേന്ദ്ര ധന മന്ത്രാലയം.

ഐഎംഎഫ് ഡേറ്റ അടിസ്ഥാനമാക്കിയുള്ള ജിഡിപി ട്രാക്കറിൽ ഇന്ത്യ 4 ലക്ഷം കോടി മറികടന്നു എന്നൊരു വിവരം ഗൌതം അദാനിയും ഒപ്പം ചില ബിജെപി കേന്ദ്രമന്ത്രിമാരും സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ഇത് സോഷ്യൽ മീഡിയ ഏറ്റെടുത്തു വൻ പ്രചാരണം അഴിച്ചുവിട്ടു.

കേന്ദ്രധനമന്ത്രാലയമോ മറ്റ് സർക്കാർ ഏജൻസികളോ ഇത് അംഗീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. എന്നാൽ ഇത് വസ്തുതാപരമായി ശരിയല്ല എന്നാണ് ധനമന്ത്രാലയത്തിന്റെ അനൌദ്യോഗിക വിശദീകരണം.

India reportedly reached a mile stone in GDP growth , no Official clarification