ന്യൂഡല്‍ഹി: കനേഡിയന്‍ നയതന്ത്ര പ്രതിനിധികളെ ഒരാഴ്ചയ്ക്കകം പിന്‍വലിക്കണമെന്ന് അന്ത്യശാസനം നല്‍കി ഇന്ത്യ. കാനഡയുടെ 41 നയതന്ത്ര ഉദ്യോഗസ്ഥരെയാണ് രാജ്യത്ത് നിന്ന് തിരിച്ചു വിളിക്കാൻ ആവശ്യപ്പെട്ടെന്ന് ഫിനാൻഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഒക്‌ടോബർ 10 വരെയാണ് കാനഡയ്ക്ക് അനുവദിച്ചിരിക്കുന്ന സമയപരിധി. കാനഡയുടെ 62 നയതന്ത്ര പ്രതിനിധികള്‍ നിലവിൽ ഇന്ത്യയിലുണ്ട്.
പ്രതിനിധികളുടെ എണ്ണം കുറയ്ക്കണമെന്ന് ഇന്ത്യ നേരത്തേ തന്നെ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. രാജ്യത്തുള്ള കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം കാനഡയിലുള്ള ഇന്ത്യൻ നയതന്ത്ര പ്രതിനിധികളുടെ എണ്ണത്തേക്കാൾ കൂടുതലാണെന്നും ഇത്തരം കാര്യത്തിൽ തുല്യത ഉണ്ടാകണമെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
കാനഡ പൗരമായ ഖലിസ്ഥാന്‍ വാദി നേതാവ് ഹർദീപ് സിങ് നിജ്ജാര്‍ കൊല്ലപ്പെട്ടതില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് കാനഡപ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപണം ഉന്നയിച്ചപ്പോള്‍ മുതല്‍ വഷളായതാണ് ഇന്ത്യ – കാനഡ ബന്ധം.തുടർന്ന് ഇന്ത്യയുടെ നയതന്ത്ര പ്രതിനിധി പവന്‍ കുമാര്‍ റായിയെ എംബസിയിൽ നിന്ന് കാനഡ പുറത്താക്കിയിരുന്നു. എന്നാൽ കാനഡയുടെ ആരോപണം നിഷേധിച്ച ഇന്ത്യ കാനഡയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യാ വിരുദ്ധശക്തികളെ സംരക്ഷിക്കുന്നതിനും വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കുന്നതിനുമാണ് കാനഡ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് തിരിച്ചടിച്ചു.