ഇന്ത്യ മൂന്നാമത്തെ വലിയ ആഗോള സമ്പദ്‌വ്യവസ്ഥയായി മാറും: നിർമ്മല സീതാരാമൻ

ന്യൂഡൽഹി: 2027 ഓടെ ജപ്പാനെയും ജർമ്മനിയെയും പിന്തള്ളി ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി ധനമന്ത്രി നിർമ്മല സീതാരാമൻ.

ബുധനാഴ്ച ഇൻഡോ-പസഫിക് റീജിയണൽ ഡയലോഗിനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു നിർമല സീതാരാമൻ. ഈ വർഷത്തിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച 7 ശതമാനത്തിൽ താഴെയായിരിക്കുമെന്ന് കണക്കാക്കപ്പെടുന്നു, ഇത് ലോകത്തിലെ പ്രധാന സമ്പദ്‌വ്യവസ്ഥകളിൽ ഏറ്റവും ഉയർന്നതാണ്.

അതിനാൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ശരിയായ പാതയിലാണെന്നും ശോഭനമായ ഭാവിയിലേക്കാണ് നീങ്ങുന്നതെന്നും ധനമന്ത്രി പറഞ്ഞു.

നിരവധി ആഗോള സൂചികകളിൽ പ്രതിഫലിക്കുന്നതുപോലെ, വ്യവസായത്തിന് അനുകൂലമായ അന്തരീക്ഷമുള്ള സുഗമവും നൂതനവുമായ രാജ്യമെന്ന നിലയിൽ ഇന്ത്യ സ്ഥാനം ഗണ്യമായി മെച്ചപ്പെടുത്തിയിട്ടുണ്ടെന്ന് നിർമല സീതാരാമൻ വ്യക്തമാക്കി.

More Stories from this section

family-dental
witywide