കനേഡിയൻ പൌരന്മാർക്കുള്ള വീസ സേവനം പുനരാരംഭിച്ച് ഇന്ത്യ, ചില പ്രത്യേക വീസകൾക്ക് മാത്രം അനുവാദം

ന്യൂഡൽഹി: കനേഡിയൻ പൌരന്മാർക്കുള്ള വീസ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി ഇന്ത്യ. എൻട്രി വീസ, മെഡിക്കൽ വീസ, ബിസിനസ് വീസ, കോൺഫറൻസ് വീസ എന്നീ സേവനങ്ങളാണ് പുനരാരംഭിച്ചത്. ഇന്നു മുതൽ തീരുമാനം പ്രബല്യത്തിൽ വരും. കാനഡയിലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്കും നയതന്ത്ര കാര്യലായങ്ങൾക്കുമുള്ള സുരക്ഷ കാനഡ ഉറപ്പാക്കിയതിൻ്റെ പശ്ചാത്തലത്തിലാണ് വീസ സേവനങ്ങൾ പുനരാരംഭിച്ചത് എന്ന് കാനഡയിലെ ഹൈക്കമ്മീഷ്ണർ ഓട്ടവയിൽ അറിയിച്ചു.

ഇന്ത്യ – കാനഡ നയതന്ത്ര ബന്ധത്തിൽ വിള്ള ൽ വീണതോടെ കാനഡയിലെ ഇന്ത്യൻ നയതന്ത്ര ഉദ്യാഗസ്ഥർക്ക് സുരക്ഷാ ഭീണണിയുണ്ടെന്ന് കാണിച്ചാണ് ഇന്ത്യ വീസ സേവനങ്ങൾ നൽകുന്നുണ്ടായിരുന്നില്ല. സുരക്ഷാപ്രശ്നങ്ങൾ കാരണം ഇന്ത്യൻ ഉദ്യോഗസഥർക്ക് ഓഫിസിൽ പോകാൻ സാധിക്കുന്നില്ലഎന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.

കാനഡയുടെ പൌരനായിരുന്ന ഖലിസ്ഥാൻ വാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിൻ്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചതിനു പിന്നാലെയാണ് ഇന്ത്യ – കാനഡ ബന്ധം വഷളായത്. ഇന്ത്യയുടെ നിർദേശത്തെ തുടർന്ന് കഴിഞ്ഞ ആഴ്ച കാനഡ 41 നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിച്ചിരുന്നു.

India to resume visa services in Canada

More Stories from this section

family-dental
witywide