ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം; 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍ വിഭാഗത്തില്‍ പുരുഷ ടീമിന് റെക്കോര്‍ഡ് നേട്ടം

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം. 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍ വിഭാഗത്തില്‍ പുരുഷ ടീം ലോക റെക്കോര്‍ഡോടെയാണ് സ്വര്‍ണം നേടിയത്. ഇന്ത്യയുടെ ഐശ്വര്യപ്രതാപ് സിങ് തോമര്‍, സ്വപ്നില്‍ കുസാലെ, അഖില്‍ ഷിയോറന്‍ എന്നിവരടങ്ങിയ ടീമാണ് ഇന്ന് ഇന്ത്യയ്ക്ക് സ്വര്‍ണ്ണം സമ്മാനിച്ചത്. കഴിഞ്ഞ വര്‍ഷം പെറുവില്‍ യു.എസ് ഷൂട്ടര്‍മാര്‍ സ്ഥാപിച്ച റെക്കോഡിനേക്കാള്‍ എട്ട് സ്‌കോര്‍ അധികം നേടിയാണ് ഇന്ത്യന്‍ ടീം ചരിത്രം കുറിച്ചത്.

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ ഏഴാം സ്വര്‍ണമാണിത്. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ഷൂട്ടിംഗ് ടീമിന്റെ ഏറ്റവും മികച്ച പ്രകടനമാണിത്. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ടീം ഇനത്തില്‍ ഇന്ത്യന്‍ വനിതകള്‍ വെള്ളി മെഡല്‍ നേടിയതോടെ ഷൂട്ടിങ്ങില്‍ ഇന്ത്യയ്ക്ക് ആകെ 15 മെഡല്‍ ആയി.

2006 ദോഹ ഗെയിംസിലെ 14 മെഡല്‍ നേട്ടമാണ് മറികടന്നത്. ഏഴ് സ്വര്‍ണം, എട്ട് വെള്ളി, 11 വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യ ഇതുവരെ നേടിയിട്ടുള്ളത്. 10 മീറ്റര്‍ എയര്‍ പിസ്റ്റലില്‍ ചൈനയെ പിന്തള്ളിയാണ് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ ഇന്നലെ ആറാം സ്വര്‍ണം സ്വന്തമാക്കിയത്.

More Stories from this section

family-dental
witywide