2024 യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: സ്ഥാനാർഥിയായി നാലാമതൊരു ഇന്ത്യക്കാരൻ

വരാൻ പോകുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി മത്സരിക്കാൻ വീണ്ടുമൊരു ഇന്ത്യക്കാരൻ. ശാസ്ത്രജ്ഞനും സംരംഭകനും ഇന്ത്യൻ വംശജനുമായ ശിവ അയ്യാദുരൈ (59) സ്വതന്ത്ര സ്ഥാനാർഥിയായാണ് മത്സര രംഗത്തേക്കിറങ്ങുന്നത്.

റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്നുള്ള മൂന്ന് ഇന്ത്യൻ അമേരിക്കൻ വംശജർ ഇതിനകം മത്സര രംഗത്തുണ്ട്. മുൻ പ്രസിഡന്റും മുൻ പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപിനെതിരെ വിവേക് ​​രാമസ്വാമി, നിക്കി ഹേലി, ഹിർഷ് വർധൻ സിംഗ് എന്നിവർ മത്സരിക്കും.

ശിവ അയ്യാദുരൈ മുംബൈയിലാണ് ജനിച്ചത്. തന്റെ മാതാപിതാക്കൾക്കൊപ്പം 1970ലാണ് അദ്ദേഹം ന്യൂജേഴ്സിയിലെ പാറ്റേഴ്സണിലേക്ക് കുടിയേറിയത്. 70 കളിലെ ഇന്ത്യയിലെ ജാതി വ്യവസ്ഥ തങ്ങളെ താഴ്ന്ന ജാതിക്കാരായി അയിത്തം കല്പിച്ചിരുന്നെന്നും അദ്ദേഹത്തിന്റെ പ്രചാരണ വെബ്‌സൈറ്റിൽ പറയുന്നു. മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് നാല് ബിരുദങ്ങളുള്ള ഫുൾബ്രൈറ്റ് സ്‌കോളർ ശിവ അയ്യാദുരൈ കഴിഞ്ഞ വർഷം ട്വിറ്ററിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സ്ഥാനം ഏറ്റെടുക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു.

ഇടത് വലത് പ്രത്യയശാസ്ത്രങ്ങൾക്കപ്പുറം ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനും അവരുടെ ആവശ്യങ്ങൾ നിറവേറ്റാനും അമേരിക്കയെ സേവിക്കാനുമാണ് താൻ ആഗ്രഹിക്കുന്നതെന്ന്, അമേരിക്കയിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ ശിവ അയ്യാദുരൈ വ്യക്തമാക്കി.

അമേരിക്കയിലെ അഴിമതിയെയും മുതലാളിത്തത്തെയും വിമർശിച്ച ശിവ അയ്യാദുരൈ, ഒരു സുവർണ്ണ കാലഘട്ടത്തിലേക്കോ അന്ധകാരത്തിലേക്കോ പോകാവുന്ന വഴിത്തിരിവിലാണ് അമേരിക്കൻ ജനത നിൽക്കുന്നതെന്നും സാമാന്യബുദ്ധിയും യുക്തിയും ഉപയോഗിച്ച് ഈ രാജ്യത്തെ നയിക്കാൻ കഴിവുള്ളവർ വരണമെന്നും അഭിപ്രായപ്പെട്ടു.

അദ്ദേഹത്തിന്റെ കാമ്പെയ്‌ൻ വെബ്‌സൈറ്റിൽ പറയുന്നത് പ്രകാരം, എക്കോമെയിൽ, സിറ്റോസോൾവ്, സിസ്റ്റംസ് ഹെൽത്ത് എന്നിവയുൾപ്പെടെ ഏഴ് ഹൈടെക് കമ്പനികളുടെ സ്ഥാപകനാണ്. പാൻക്രിയാറ്റിക് ക്യാൻസർ മുതൽ അൽഷിമേഴ്‌സ് വരെയുള്ള പ്രധാന രോഗങ്ങൾക്കുള്ള ചികിത്സകൾ കണ്ടുപിടിക്കുന്ന സ്ഥാപനമാണ് സിറ്റോസോൾവ്. കൂടാതെ തനിക്ക് 14 വയസുള്ളപ്പോൾ താനാണ് ഇ-മെയിൽ കണ്ടുപിടിച്ചതെന്നും ശിവ അയ്യാദുരൈ അവകാശപ്പെടുന്നു.

More Stories from this section

family-dental
witywide