ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് സൗത്ത് ഫ്‌ലോറിഡ ചാപ്റ്റര്‍ പ്രവര്‍ത്തനോദ്ഘാടനം ചാണ്ടി ഉമ്മന്‍ നിര്‍വഹിച്ചു

ഫ്‌ലോറിഡ: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് സൗത്ത് ഫ്‌ലോറിഡ ചാപ്റ്റര്‍ ഔദ്യോഗിക പ്രവര്‍ത്തനോദ്ഘാടനം ചാണ്ടി ഉമ്മന്‍ നിര്‍വഹിച്ചു. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് സൗത്ത് ഫ്‌ലോറിഡ ചാപ്റ്റര്‍ പ്രസിഡന്റ് പനംഗയില്‍ ഏലിയാസിനോടൊപ്പം മറ്റ് വിശിഷ്ട അതിഥിതികളും ഭദ്രദീപം കൊളുത്തി ഉദ്ഘാടനത്തില്‍ പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ചു ചേര്‍ന്ന സമ്മേളനത്തില്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എക്കു ഗംഭീര സ്വീകരണവും നല്‍കി.

1998 ല്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഉത്ഘാടന വേളയില്‍ തന്റെ പിതാവിനൊപ്പം ഒരു കൊച്ചുകുട്ടിയായി അതില്‍ സംബന്ധിച്ച ഓര്‍മ്മകള്‍ ചാണ്ടി ഉമ്മന്‍ സദസ്യരുമായി പങ്കുവെച്ചു. കെ പി സി സി വൈസ് പ്രസിഡന്റെ സജീന്ദ്രന്‍, മാറിവരുന്ന രാഷട്രീയ സാഹചര്യങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൂട്ടായ്മ ശക്തിപ്പെടേണ്ടതിന്റെ ആവശ്യകത എടുത്തുപറഞ്ഞു. ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം പ്രവചന മല്‍സരത്തില്‍ കൃത്യമായ പ്രവചനം നടത്തിയ റെവ. പി. വി ചെറിയാന് ഉപഹാരം നല്‍കി.

811 Glenn Parkway, Hollywood ല്‍ വെച്ച് കൂടിയ യോഗത്തില്‍ സൗത്ത് ഫ്‌ലോറിഡയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും അനുഭാവികളെയും കൂടാതെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് നാഷണല്‍ ലീഡേഴ്‌സും മത, സാംസ്‌കാരിക, കലാ പ്രവര്‍ത്തകരും വിവിധ മലയാളി അസോസിയേഷന്‍ പ്രതിനിധികളും സംബന്ധിച്ചു.

More Stories from this section

family-dental
witywide