
ന്യൂഡല്‍ഹി: ബ്രിട്ടനിലെ ലോബറോ സര്‍വകലാശാലയില്‍ പഠിക്കുന്ന ജിഎസ് ഭാട്ടിയ എന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ ഡിസംബര്‍ 15 മുതല്‍ ഈസ്റ്റ് ലണ്ടനില്‍ നിന്ന് കാണാതായതായി റിപ്പോര്‍ട്ട്.
ബിജെപി നേതാവ് മഞ്ജീന്ദര്‍ സിംഗ് സിര്‍സ സംഭവത്തെക്കുറിച്ച് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ അറിയിക്കുകയും ഇത് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ഡിസംബര്‍ 15ന് ഈസ്റ്റ് ലണ്ടനിലെ കാനറി വാര്‍ഫിലാണ് ജിഎസ് ഭാട്ടിയയെ അവസാനമായി കണ്ടതെന്ന് മഞ്ജീന്ദര്‍ സിര്‍സ പറയുന്നു. വിദ്യാര്‍ത്ഥിയെ കണ്ടെത്താനുള്ള ശ്രമത്തില്‍ ലഫ്ബറോ സര്‍വകലാശാലയും ഇന്ത്യന്‍ ഹൈക്കമ്മീഷനും ചേരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.